സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റ് ഇ​ന്ന്; സ​ജി ചെ​റി​യാ​ന്‍റെ തി​രി​ച്ചു​വ​ര​വ് ച​ർ​ച്ച​യാ​കും

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഇ​ന്ന് ചേ​രും. സ​ജി ചെ​റി​യാ​ന്‍റെ മ​ന്ത്രി​സ​ഭ​യി​ലേ​ക്കു​ള​ള തി​രി​ച്ചു​വ​ര​വ് യോ​ഗ​ത്തി​ൽ പ്രധാന ച​ർ​ച്ച​യാ​കും. ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ച്ചെ​ന്ന കേ​സു​ക​ളി​ൽ നി​ന്ന് മു​ക്ത​നാ​യ സ​ജി ചെ​റി​യാ​ൻ മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് തി​രി​കെ​യെ​ത്താ​ൻ സാ​ധ്യ​ത​യേ​റ​യാ​ണ്.

സ​ജി ചെ​റി​യാ​ന്‍റെ കാ​ര്യ​ത്തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ ക​ഴി​ഞ്ഞ​ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തൃ​ശൂ​രി​ൽ കി​സാ​ൻ​സ​ഭ അ​ഖി​ലേ​ന്ത്യാ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത് കൊ​ണ്ടാ​ണ് വെ​ള​ളി​യാ​ഴ്ച്ച ചേരാനിരുന്ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​യ​ത്.