മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നു എം എം ഹസ്സൻ


ബഫർ സോൺ ഉപഗ്രഹ സർവ്വേ നടത്തിയശേഷം ജനങ്ങളെ കബളിപ്പിക്കുവാൻ എൽഡിഎഫ് സർക്കാർ ശ്രമം നടത്തി എന്ന് സംസ്ഥാന കൺവീനർ എം എം ഹസ്സൻ ആരോപിച്ചു. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി ബഫർ സോൺ ഏരിയ വനാതിർത്തി പോയിൻറ് ആക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ കർഷക വിരുദ്ധ നിലപാടിൽ നിന്നും സർക്കാർ പിന്തിരിഞ്ഞില്ലെങ്കിൽ യുഡിഎഫ് ശക്തമായ പ്രതിരോധം ഏർപ്പെടുത്തുമെന്നും എം എം ഹസ്സൻ പറഞ്ഞു.

ക്രിസ്മസ് കാലഘട്ടത്തിൽ വിപണിയിൽ ഇടപെട്ട് വിലക്കയറ്റം പിടിച്ച് നിർത്താതെ സർക്കാർ പാവപ്പെട്ടവരെ മറന്ന് മന്ത്രിമാർ ധൂർത്ത് നടത്തുകയാണെന്നും അദ്ധേഹം കുറ്റപ്പെടുത്തി.

കാർഷിക വിളകളുടെ വില തകർച്ച കേരളത്തിലെ ജനങ്ങളെ വീർപ്പ് മുട്ടിച്ചിരിക്കുകയാണെന്നും ഹസ്സൻ പറഞ്ഞു.
യുഡിഎഫ് കോട്ടയം ജില്ലാ നേതൃ സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യപ്രസംഗം നടത്തി , മോൻ സ്ജോസഫ് എംഎൽഎ , മുൻ മന്ത്രി കെ.സി ജോസഫ് , പിസി തോമസ് എക്സ് എം പി , ജോയ് എബ്രഹാം എക്സ് എംപി,വിപി സജിന്ദ്രൻ എക്സ് എം എൽ എ, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് ജില്ലാ സെക്രട്ടറി അസീസ് ബഡായിൽ , സലിം പി.മാത്യം,ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്, കുര്യൻ ജോയി, പി.എ.സലിം, ടോമി വേധഗിരി, കെറ്റി ജോസഫ് , മുണ്ടക്കയം സോമൻ , പി.എം സലിം, കെ.വി ഭാസി , എൻ.ഐ. മത്തായി, ജോഷി ഫിലിപ്പ്, കുഞ്ഞ് ഇല്ലം പള്ളിൽ, വി ജെ ലാലി, സാജു എം ഫിലിപ്പ്, ചെറിയാൻ ചാക്കോ , തോമസ് കല്ലാടൻ, മുഹമ്മദ് സിയാ, ഇസ്മായിൽ, തുടങ്ങിയവർ പ്രസംഗിച്ചു.