പ്രതിഷേധമിരമ്പിയ എം വി ഐ പി
ഓഫീസ് മാര്‍ച്ച്
130 ഏക്കര്‍ ഭൂമി വനഭൂമിയാക്കുന്ന ഉത്തരവ് കത്തിച്ചും പ്രതിഷേധം
തൊടുപുഴ : മുവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയ്ക്കായി പൊന്നും വില നല്‍കി ജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ വാങ്ങിയ 130 ഏക്കര്‍ സ്ഥലം വനഭൂമിയാക്കുന്നതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ എം വി ഐ പി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മുട്ടം, കുടയത്തൂര്‍, അറക്കുളം പഞ്ചായത്തുകളിലെ 130 ഏക്കര്‍ സ്ഥലമാണ് കേന്ദ്ര നിയമ പ്രകാരം വനഭൂമിയാക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നാലുമാസം കൂടി കഴിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരിന് നിയന്ത്രണമില്ലാത്ത സംരക്ഷിത വനമായി മൂന്ന് പഞ്ചായത്തുകളിലെ ജനവാസ മേഖലയിലെ 130 ഏക്കര്‍ സ്ഥലം മാറുന്ന സാഹചര്യത്തിലാണ് യു ഡി എഫ് ന്റെ നേതൃത്വത്തില്‍ മുട്ടത്ത് പ്രതിഷേധം കൊടുംമ്പിരികൊണ്ടത്.
ധിക്കാരികളുടെ ഭരണത്തെ
ജനങ്ങള്‍ വെറുക്കുന്നു : സി പി മാത്യു തൊടുപുഴ : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ധിക്കാരികളുടെ സര്‍ക്കാരിനെ ജനങ്ങള്‍ വെറുക്കുന്നതായി ഡി സി സി പ്രസിഡന്റ് സി പി മാത്യു പറഞ്ഞു. ജനദ്രോഹ തീരുമാനങ്ങളിലൂടെ ദൈനംദിനം ജനങ്ങളുടെ സ്വസ്ഥത തകര്‍ക്കുന്ന കാടത്ത ഭരണമായി എല്‍ ഡി എഫ് സര്‍ക്കാര്‍ മാറിക്കഴിഞ്ഞു. ബഫര്‍സോണ്‍, വിലക്കയറ്റം, കെ - റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നല്ലത് ചെയ്യാന്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അതു പറയുന്നവരെ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് സി പി മാത്യു കുറ്റപ്പെടുത്തി. യു ഡി എഫ് നേതൃത്വത്തില്‍ മുട്ടം ടൗണില്‍ നിന്നും ആരംഭിച്ച എം വി ഐ പി ഓഫീസ് മാര്‍ച്ച് ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എന്‍ കെ ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചെയര്‍മാന്‍ എം മോനിച്ചന്‍, എന്‍ ഐ ബെന്നി, എം കെ പുരുഷോത്തമന്‍, കെ കെ മുരളീധരന്‍, ടോമി കാവാലം, അഗസ്റ്റിന്‍ കള്ളിക്കാട്ട്, അബ്ദുള്‍ അസീസ്, ജോസ് ചുവപ്പുങ്കല്‍, കെ എ പരീത്, ബേബി വണ്ടനാനി, ഇമ്മാനുവല്‍ ചെറുവള്ളാത്ത്, ഫ്രാന്‍സിസ് പടിഞ്ഞാറേടത്ത്, ടോമി വാളികുളം, തോമസ് മുണ്ടയ്ക്കാപടവില്‍, എം കെ. ചന്ദ്രന്‍, പി.എം. സുധീര്‍, അന്‍ഷാദ് സി ജെ, ജിജി അഞ്ചാനി എന്നിവര്‍ പ്രസംഗിച്ചു.