ഇപിക്കെതിരായ സ്വത്ത് സമ്പാദന ആരോപണം ഇന്ന് പിബി ചർച്ച ചെയ്തേക്കും; സംസ്ഥാന സെക്രട്ടറിയിൽ നിന്നും വിവരങ്ങൾ തേടും

തിരുവനന്തപുരം: ഇ പി ജയരാജനെതിരായ ആരോപണം ദില്ലിയിൽ തുടരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ ഇന്ന് ഉയർന്നുവന്നേക്കും. ഇക്കാര്യം ആരെങ്കിലും ഉന്നയിച്ചാൽ ചർച്ച ചെയ്യാമെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. വിഷയം ഉന്നയിക്കപ്പെട്ടാൽ സംസ്ഥാന സെക്രട്ടറിയിൽ നിന്നും വിശദാംശങ്ങൾ തേടും. അന്വേഷണം കേരളത്തിൽ തന്നെ നടക്കട്ടെയെന്ന നിലപാടാണ് കൂടുതൽ നേതാക്കൾക്കുമുള്ളത്. പിബിയിൽ വിശദമായ ചർച്ച വേണ്ട എന്ന അഭിപ്രായത്തിലാണ് സംസ്ഥാന നേതാക്കൾ.