മന്ത്രിസഭയിലേക്കുള്ള മടക്കം; അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സജി ചെറിയാൻ
ചെങ്ങന്നൂർ: മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവുമായി ബന്ധപ്പെട്ട് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സജി ചെറിയാൻ എംഎൽഎ. മന്ത്രിയാകുന്നതിന് നിലവിൽ നിയമപ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം സെക്രട്ടറിയേറ്റിലാണ് തീരുമാനമെടുത്തത്. നിയമാസഭാ സമ്മേളനത്തിന് മുമ്പ് സത്യപ്രതിജ്ഞ നടത്താനാണ് ധാരണ.
സത്യപ്രതിജ്ഞാ തീയതി മുഖ്യമന്ത്രി തീരുമാനിക്കും. നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെയായിരിക്കും അദ്ദേഹത്തിന് എന്നാണ് സൂചന.
പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഭരണഘടനയേയോ ഭരണഘടനാ ശില്‍പികളെയോ സജി ചെറിയാന് അവഹേളിച്ചിട്ടില്ലെന്നും വിമര്‍ശനാത്കമായി സംസാരിക്കുക മാത്രമാണ് ചെയ്തതെന്നാണുള്ളത്.