നീലൂർ കണ്ടത്തിമാവ് അംഗനവാടി പുനർനിർമ്മിക്കും : കടനാട് പഞ്ചായത്ത് പ്രസിഡന്റ്

കണ്ടത്തിമാവ് വാർഡിൽ ആക്കാട് ഭാഗത്തു പ്രവർത്തിച്ചിരുന്ന അംഗനവാടി പുനർ നിർമ്മിക്കും എന്ന് കടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷ രാജു ഉറപ്പു നൽകി. 15 ലക്ഷം രൂപ വിവിധ വകുപ്പുകളിൽ നിന്ന് അംഗനവാടി നിർമ്മാണത്തിനായി അനുവദിക്കും . അപകടാവസ്ഥയിൽ ഉള്ള കെട്ടിടം പൊളിക്കാനുള്ള ടെൻഡർ ഉടൻ തന്നെ ക്ഷണിക്കുമെന്നും അതിനു ശേഷം നിർമ്മാണം ആരംഭിക്കുമെന്നും അറിയിച്ചു.
ബാഹൃ സമ്മർദ്ധത്തിനു വഴങ്ങി അംഗനവാടി മറ്റൊരു സ്ഥലത്തേക്ക് മാറ്റുമെന്നുള്ള പ്രചരണം അടിസ്ഥാനരഹിതമാണെന്നും നിലവിലുള്ള സ്ഥലത്തു തന്നെ പുനർ നിർമ്മിക്കും എന്ന് അവർ വ്യക്തമാക്കി.
കണ്ടത്തിമാവ് വാർഡ് മെമ്പർ ബിന്ദു ബിനു, പൗരസമിതി അംഗങ്ങളായ മുരളി നീലൂർ , വിഷ്ണു അറയ്ക്കൽ , സിബി നെല്ലൻകുഴിയിൽ , പഞ്ചായത്തിലെ വിവിധ പദ്ധതി ജീവനക്കാർ തുടങ്ങിയവർ അംഗനവാടി സന്ദർശിച്ചു
മലയാളദേശം ന്യൂസിന്റെ വാർത്ത അവതരണത്തിന് ലഭിച്ച അംഗീകാരമാണ് പഞ്ചായത്ത് പ്രസിഡന്റ്ന്റെ ക്രിയാത്മക ഇടപെടൽ .