മലങ്കര – നീലൂർ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാവുന്നു

മലങ്കര – നീലൂർ കുടിവെള്ള പദ്ധതിയുടെ ആദ്യ ഘട്ട ടെൻഡർ നടപടികൾ പൂർത്തീകരിച്ചു . ഹൈദരാബാദിൽ നിന്നുള്ള പി ആർ ജി കൺസ്ട്രഷൻസ്നാണ് നിർമ്മാണ ചുമതല . വകുപ്പു മന്ത്രിയുടെ സൗകര്യത്തിനനുസരിച്ച് ജൂൺ മാസത്തിൽ തന്നെ നിർമ്മാണ ഉദ്ഘാടനം നാടത്താനുള്ള ശ്രമമാണ് നാടക്കുന്നത് .

മലങ്കരയിൽ നിന്ന് വെള്ളം ശേഖരിക്കാനുള്ള കിണർ , നീലൂരിൽ നിർമ്മിക്കുന്ന ജല ശുദ്ധീകരണ ശാല , ജല വിതരണത്തിനുള്ള പ്രാഥമിക പൈപ്പ് ലൈൻ തുടങ്ങിയവ ഉൾപ്പെടുന്ന ആദ്യ ഘട്ടം നിർമ്മാണങ്ങൾ 94 കോടി രൂപയ്ക്കാണ് ടെൻഡറായത്. മ​ല​ങ്ക​ര ഇ​റി​ഗേ​ഷ​ന്‍ ഡി​പ്പാ​ർ​ട്​​മെ​ന്‍റി​ന് കീ​ഴി​ലു​ള്ള മ​ല​ങ്ക​ര റി​സ​ര്‍വോ​യ​റി​ല്‍നി​ന്ന് ജി​ല്ല​യി​ലെ 13 പ​ഞ്ചാ​യ​ത്തു​ക​ള്‍ക്ക് ജ​ലം എ​ത്തി​ക്കു​ന്ന സ​മ​ഗ്ര​പ​ദ്ധ​തി​യാ​ണ മലങ്കര – നീലൂർ കുടിവെള്ള പദ്ധതി എന്ന പേരിൽ ഇപ്പോൾ യാഥാർത്ഥ്യമാവുന്നത്. നീ​ലൂ​രി​ല്‍ സ്ഥാ​പി​ക്കു​ന്ന ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ല്‍നി​ന്ന് പ്ര​തി​ദി​നം 40 ദ​ശ​ല​ക്ഷം ലി​റ്റ​ര്‍ വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​നാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.