സംസ്ഥാനം കടക്കെണിയിൽ മുങ്ങിത്താഴുമ്പോൾ മന്ത്രിമാരും പരിവാരങ്ങളും ധൂർത്തടിച്ച് ഉല്ലസിക്കുന്നു: ജോയി എബ്രാഹം

പാലാ :- സംസ്ഥാനം കടക്കെണിയിൽ മുങ്ങിത്താഴുമ്പോൾ മന്ത്രിമാരും പരിവാരങ്ങളും ധൂർത്തടിച്ച് ഉല്ലസിക്കുകയാണെന്ന് കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രാഹം എക്സ്. എം.പി. യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, കാർഷിക വിളകളുടെ വില തകർച്ചയും കർഷകരും , ഇടത്തരക്കാരും ആദ്മഹത്യയുടെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഫ.സതീഷ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ജോർജ് പുളിങ്കാട്, കെ.സി നായർ , അനസ് കണ്ടത്തിൽ, കെ.റ്റി ജോസഫ് , ചൈത്രം ശ്രീകുമാർ , സി.ജി. വിജയകുമാർ, റ്റി.റ്റി ജോസ്, ചാക്കോ തോമസ്, സന്തോഷ് കാവുകാട്ട്,ആർ. പ്രേംജി , പ്രസാദ് ഉരുളികുന്നം, ജയിംസ് തെക്കേൽ , ഷോജി ഗോപി, വി.സി പ്രിൻസ്, ജോഷി വട്ടക്കുന്നേൽ, സന്തോഷ് മണർകാട്ട്, മൈക്കിൾ കാവുകാട്ട്, ബാബു മുകാല, അസ്വ. എബ്രാഹം തോമസ്, പ്രേംജിത്ത് ഏർത്തയിൽ , എ.എസ് തോമസ് എന്നിവർ പ്രസംഗിച്ചു.