ഇന്ത്യക്കാരുടെ വിദേശ നിക്ഷേപത്തിൽ കുതിപ്പ്: ഓഹരിയിലും റെക്കോഡ് വർധന
വിദേശ ഓഹരികളിലും വസ്തുവകകളിലുമുള്ള ഇന്ത്യക്കാരുടെ നിക്ഷേപത്തിൽ റെക്കോഡ് വർധന. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കു പ്രകാരം 2.1 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് കഴിഞ്ഞവർഷം ഇന്ത്യക്കാർ വിദേശത്ത് നടത്തിയത്.
ഓരോ ആസ്തിയിലും നിക്ഷേപിച്ച തുകയിൽ റെക്കോഡ് വർധനവാണുള്ളത്. വിദേശ ഡെപ്പോസിറ്റ്, വസ്തു, ഓഹരി തുടങ്ങിയവയിലുള്ള നിക്ഷേപത്തിലാണ് വൻവർധന. 12 മാസത്തെ കണക്കെടുത്താൽ ഡിസംബറിൽ റോക്കോഡ് കുതിപ്പാണ് ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ ഡിസംബറിലെ കണക്കുപ്രകാരം ഓഹരി, കടപ്പത്രം എന്നിവയിലെ ഇന്ത്യക്കാരുടെ നിക്ഷേപം 969.5 മില്യൺ ഡോളറെന്ന ഉയർന്ന നിലവാരത്തിലെത്തി. ഡിസംബർ മാസത്തിൽ മാത്രം 119.58 മില്യൺ ഡോളറാണ് നിക്ഷേപം. വിദേശ ഓഹരികളിലെ നിക്ഷേപ താൽപര്യമാണ് കുതിപ്പിന് പിന്നിൽ.