വെള്ളിയാമറ്റത്ത് യു ഡി എഫ് വില്ലേജാഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി.


വെള്ളിയാമറ്റം:
വെള്ളിയാമറ്റം വില്ലേജിൽ പത്തിരട്ടിയിലധികമായി നിലനില്ക്കുന്ന ഭൂമിയുടെ ന്യായവില റദ്ദ് ചെയ്ത് പുതിയ താരിഫ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് നടത്തിയ വില്ലേജാഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി. പഞ്ചായത്തിലെ നെല്ലിക്കാമല, മുതിയാമല,പതിക്കമല, പറമ്പുകാട്ടുമല തുടങ്ങിയ മല മേഖലകളിൽ ഒരു ആർ ഭൂമിക്ക് 1.25 ലക്ഷം രൂപയോളമാണ് നിലവിൽ താരിഫ് ഉളളത്.ബഡ്ജറ്റ് പ്രഖ്യാപനത്തോടെ ഇരുപത് ശതമാനം ന്യായവില കൂടി വർദ്ധിക്കുമ്പോൾ കേരളത്തിലെ തന്നെ വിചിത്രവും വ്യത്യസ്തവുമായ സാഹചര്യമാണ് ഉണ്ടാകുന്നത്. വെള്ളിയാമറ്റത്ത് യു ഡി എഫ് വില്ലേജാഫീസ് മാർച്ചിലേക്ക് സ്ഥിതിവിശേഷം എത്തിയത് ഇത്തരം സാഹചര്യത്തിലാണ്.
സെന്റ്.ജോർജ്ജ് ദേവാലയ പരിസരത്തുനിന്നും നൂറ് കണക്കിന് കർഷകരും പ്രവർത്തകരും പങ്കെടുത്ത പ്രതിഷേധ മാർച്ച് യു ഡി എഫ് ജില്ലാ ചെയർമാൻ പ്രൊഫ.എം.ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. വെള്ളിയാമറ്റത്ത് താരിഫ് വില ഇനിയും പുതുക്കി നിശ്ചയിക്കാത്ത നിലപാട് ജനദ്രോഹപരമാണെന്ന് പ്രൊഫ.എം.ജെ.ജേക്കബ്ബ് പറഞ്ഞു.
യു ഡി എഫ് കൺവീനർ കെ.എം.ഹംസ അദ്ധ്യക്ഷത വഹിച്ച മാർച്ചിൽ ഡി സി സി പ്രസിഡന്റ് സി പി മാത്യൂ മുഖ്യ പ്രഭാഷണം നടത്തി. ധാർഷ്ട്യ ഭരണത്തിന്റെ മുഖചിത്രമാണ് നാടെങ്ങും അലയടിക്കുന്നതെന്ന് സി.പി. മാത്യൂ പറഞ്ഞു.
കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.എസ് ഷെരീഫ്, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് എ.എം. ദേവസ്യാ, യു ഡി എഫ് ചെയർമാൻ ജോസ് മാത്യു, സെക്രട്ടറി എം.കെ.സുബൈർ, ജാഫർ ഖാൻ മുഹമ്മദ്, ചാർളി ആന്റണി, സലിം പാറയിൽ, ജോപി സെബാസ്റ്റ്യൻ, റെജി ഓടയ്ക്കൽ, രാജു ഓടയ്ക്കൽ, മൈക്കിൾ മാത്യൂ പുരയിടം, ജിജി കളപ്പുര,സി.വി. സുനിത, അഞ്ജലീന സി ജോ,ലളിതമ്മ വിശ്വനാഥൻ, അഭിലാഷ് ഒളിയറ, രേഖ പുഷ്പരാജ് വി.കെ.കൃഷ്ണൻ ,ഉമ്മർ ഇളയിടം, ഫ്രാൻസിസ് കുറുന്തോട്ടി, ജോയി പൂത്തേട്ട് , ജിൻസ് മൈലാടി , മാത്യൂ തൊഴുത്തിങ്കൽ, അശോക് കുമാർ കൈക്കൽ , ബെന്നി വെട്ടിമറ്റം, ജോമോൻ കുളമാക്കൻ,എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ മാർച്ചിനും ധർണ്ണയ്കും അലക്സ് പുത്തൻപുര, ഹെൻട്രി ജോർജ്ജ്, സോണി സിറിയക്ക് , മുഹമ്മദ് കാരകുന്നേൽ, ദിലീപ് പാച്ചേരിൽ , സാലിഹ് മാമ്മൂട്ടിൽ, കുട്ടിച്ചൻ വരകിൽ, ജിമ്മി വെട്ടം,ജോണി നരിക്കാട്ട്, ഉമ്മർ മലേപറമ്പിൽ , മോഹനൻ ചൂരക്കുളങ്ങര, ദിലീപ് മങ്കുഴി, ഷെഫീക്ക് കലയത്തിങ്കൽ, ടോമി തുളുവനാനി,വേണു മേട്ടൂർ , ഹമീദ് പടിഞ്ഞാറെ മാളിയേക്കൽ, ജോയി വെട്ടം, ജിജി തടവനാൽ ജിൽസ് മുണ്ടയ്ക്കൽ എന്നിവർ നേതൃത്വം നൽകി.