ഉപതെരെഞ്ഞെടുപ്പിൽ യു ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് 282 വോട്ടിന്റെ വിജയം

കോട്ടയം : കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ ടൗൺ വാർഡിൽ നടന്ന ഉപ തെരെഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി ഷിബു പോരുമാക്കിയിലിന് 282 വോട്ടിന്റെ ത്രസിക്കുന്ന വിജയമാണ് ജനങ്ങൾ നൽകിയത്. ആകെ പോൾ ചെയ്ത വോട്ടുകൾ 734 ആയിരുന്നു. അതിൽ യു ഡി എഫ് സ്ഥാനാർഥി ഷിബു വിന് 491 വോട്ടും, എൽ ഡി എഫിലെ മാണി ഗ്രൂപ്പ് സ്ഥാനാർഥി ജോർജ് സി വി ക്കു 209 വോട്ടും ,ബിജെപി യുടെ മോഹനൻ തേക്കടയ്ക്കു 34 വോട്ടും ലഭിച്ചു. മാണി ഗ്രൂപ്പിലെ തന്നെ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ജോയി കല്ലുപുര മരിച്ചതിനെ തുടർന്നാണ് ഉപ തെരെഞ്ഞെടുപ്പ് വേണ്ടി വന്നത്. അദ്ദേഹത്തിന്റെ മരണം തന്നെ വിവാദമായിരുന്നു