ചിന്തന്‍ ശിബിരം: യുഡിഎഫ് വിപുലീകരിക്കും

മുന്നണി വിപുലീകരിച്ച് അധികാരം പിടിക്കണമെന്ന് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം. നേരത്തേ മുന്നണിവിട്ട നേതാക്കളെ തിരിച്ചെത്തിക്കാന്‍ ശ്രമമുണ്ടാകും. ‘പിണറായി വിജയന്‍റെ ഏകാധിപത്യ ശൈലിയില്‍ അസ്വസ്ഥരായ’ ചിലരെയെങ്കിലും തിരിച്ചെത്തിക്കണമെന്നാണു തീരുമാനം. കെപിസിസി പുനഃസംഘടന ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും പ്രഖ‍്യാപിച്ചുകൊണ്ടാണ് രണ്ടു ദിവസമായി കോഴിക്കോട്ടു നടന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം സമാപിച്ചത്. കെഎസ്‌യു പുനഃസംഘടന ഉടന്‍ നടത്തും.


ട്വ​​​​ന്‍റി-20 പോ​​​​ലു​​​​ള്ള അ​​​​രാ​​​ഷ്‌​​​ട്രീ​​​​യ പാ​​​​ര്‍​ട്ടി​​​​ക​​​​ളു​​​​മാ​​​​യി കൂ​​​​ട്ടു​​​​കെ​​​​ട്ട് വേ​​​​ണ്ട, കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ മു​​​​ന്ന​​​​ണി രാ​​​ഷ്‌​​​ട്രീ​​​​​യം അ​​​​വ​​​​സാ​​​​നി​​​​ച്ചു​​​​വെ​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​ചാ​​​​ര​​​​ണം കോ​​​​ണ്‍​ഗ്ര​​​​സി​​​​നെ ദു​​​​ര്‍​ബ​​​​ല​​​​മാ​​​​ക്കു​​​​ക​​​​യേ​​​​യു​​​​ള്ളൂ, ​മ​​​​ത തീ​​​​വ്ര​​​​വാ​​​​ദ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ വോ​​​​ട്ട് വേ​​​​ണ്ട, സ​​​​മു​​​​ദാ​​​​യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​മാ​​​​യി സ​​​​മ​​​​ദൂ​​​​രം പാ​​​​ലി​​​​ക്ക​​​​ണം, ക്രൈ​​സ്ത​​വ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ള്‍​ക്കി​​​​ട​​​​യി​​​​ല്‍ ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റാ​​​​നു​​​​ള്ള ബി​​​​ജെ​​​​പി​​​ ശ്ര​​​​മം ത​​​​ട​​​​യാ​​​​ന്‍ ഈ ​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ നേ​​​​താ​​​​ക്ക​​​​ളെ ചേ​​​​ര്‍​ത്തു​​​നി​​​​ര്‍​ത്ത​​​​ണം തു​​ട​​ങ്ങി​​യ തീ​​രു​​മാ​​ന​​ങ്ങ​​ളും ചി​​ന്ത​​ൻ ശി​​ബി​​ര​​ത്തി​​ലു​​ണ്ടാ​​യി.

Leave a Reply