മേലുകാവ് പാണ്ടിയൻമാവിൽ ലോറി അപകടം


മേലുകാവ്: ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ മേലുകാവ് പാണ്ടിയൻമാവിൽ പുലർച്ചെ 2 മണിയോടെ വീണ്ടും അപകടം. കോഴിത്തീറ്റയുമായി വന്ന ലോറി വളവിൽ കെട്ട് തകർത്ത് താഴേയ്ക്ക് പതിച്ചു. പറമ്പിലൂടെ താഴേയ്ക്ക് ഓടിയ വാഹനം താഴെയുള്ള വീട്ടിലേയ്ക്ക് പതിച്ചു.
ഈരാറ്റുപേട്ട ഫയർഫോഴ്സ്, പോലീസ് എന്നിവെ സ്ഥലത്ത് എത്തി 2 മണിക്കൂർ പണിപ്പെട്ടാണ് സേലം സ്വദേശിയായ രാജശേഖരൻ എന്നയാളെ പുറത്തെടുത്തത്.
പരിക്കേറ്റയാളെ
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുറമെ പരിക്കില്ലെങ്കിലും ആന്തരിക ക്ഷതം ഉണ്ട്.പ്രാഥമിക ചികിത്സയ്ക്ക് ശേഷം
കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് തുടർ ചികിത്സയ്ക്കായി കൊണ്ടു പോകും.
2 വർഷം മുൻപും സമാന രീതിയിൽ അപകടം ഉണ്ടായിരുന്നു.
2 ഹെയർപിൻ വളവുകളുള്ള പാണ്ടിയൻമാവിൽ ഓരോ ആഴ്ചയിലും നിരവധി അപകടങ്ങളാണുണ്ടാവുന്നത്. വലിയ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് പേടിസ്വപ്നമാകുകയാണ് പാണ്ടിയൻമാവ് വളവ്. ചരക്കുലോറികളും ജീപ്പുകളും ടിപ്പറുകളുമടക്കം ഇവിടെ മറിഞ്ഞ ഭാരവാഹനങ്ങളുടെ എണ്ണം വലുതാണ്. ഇറക്കമിറങ്ങിവരുന്ന വലിയ വഹനങ്ങളുടെ ഡ്രൈവർമാർ പ്രതീക്ഷിക്കാത്ത കൊടുംവളവാണ് അപകടങ്ങൾ സൃഷ്ടിക്കുന്നത്.
ജീർണിച്ച ആളൊഴിഞ്ഞ വീട് നീക്കം ചെയ്താൽ വാഹനങ്ങൾക്ക് വഴി വ്യക്തമാകും. വഴി പരിചയമില്ലാത്ത ഡ്രൈവർമാർക്കായി അപകടസൂചനാ സിഗ്നലുകൾ സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. റോഡിന് താഴെ താമസിക്കുന്നവർ ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്. പലതവണ വാഹനങ്ങൾ ഇടിച്ചുതകർന്ന സംരക്ഷണഭിത്തിയ്ക്ക് പകരം പുതിയ കെട്ട് നിർമിച്ച് ക്രാഷ് ബാരിയർ സ്ഥാപിച്ചെങ്കിലും അപകടാവസ്ഥയ്ക്ക് പരിഹാരമായിട്ടില്ല.

Leave a Reply