ഉദ്ഘാടന ചടങ്ങിൽ LDFപഞ്ചായത്ത് പ്രസിഡൻ്റിന് മാണി ഗ്രൂപ്പിൻ്റെ വിലക്ക്: സദസിലിരുന്ന് പ്രതിഷേധിച്ച് പ്രസിഡൻ്റ്
കടനാട് പഞ്ചായത്ത് ക്ഷീര സംഘത്തിന്റെ ഓട്ടോമാറ്റിക്ക് മിൽക്ക് കളക്ഷൻ യൂണിറ്റ് ഉദ്ഘാടന ചടങ്ങിൽ കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷ രാജുവിനെ പ്രോഗ്രാമിൽ നിന്നും ഒഴിവാക്കിയതിൽ ശക്തമായ പ്രതിഷേധം ഉയർന്നു..
യോഗത്തിൽ ആശംസ പ്രസംഗിക കൂടിയായിരുന്ന വാർഡ് മെമ്പർ റിത്താമ്മ ജോർജ് പഞ്ചായത്ത് പ്രസിഡണ്ട് ഏത് രാഷ്ട്രീയ പാർട്ടിയിൽ ഉൾപ്പെട്ട ആളാണെങ്കിലും അവരെ ചടങ്ങിന് ക്ഷണിക്കേണ്ടതായിരുന്നുവെന്നും ക്ഷണിക്കാത്ത മാണി വിഭാഗത്തിൻറെ രാഷ്ട്രീയ നിലപാട് ഗ്രാമപഞ്ചായത്തിലെ ജനങ്ങളോടുള്ള അവഹേളനമാണെന്നും പറഞ്ഞു.
ക്ഷിര സംഘം ഭാരവാഹികൾ യോഗത്തിലേയ്ക്ക് ക്ഷണിച്ചിരുന്നതിനാൽ
ജനങ്ങൾക്കൊപ്പമിരുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഉഷ രാജു ചടങ്ങിൽ പങ്കെടുത്തു.
ഇത്തരം മീറ്റിങ്ങുകൾക്ക് ഒരു പ്രോട്ടോക്കോൾ ഉണ്ട്. ബന്ധപ്പെട്ടവർക്ക് അത് അറിയാത്തതാണോ ഈരാഷ്ട്രീയ കളിക്ക് പിന്നിൽ എന്നും പഞ്ചായത്ത് പ്രസിഡന്റ് ഉഷാരാജു ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ചോദിച്ചു.
ജോസ് കെ മാണി വിഭാഗക്കാരായ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് അനുവദിച്ച പദ്ധതി ഉദ്ഘാടനത്തിൽ നിന്നും ബോധപൂർവ്വം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെ ഒഴിവാക്കുകയായിരുന്നു എന്നാണ് ആക്ഷേപം.
നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് മാറി ജോസ് കെ.മാണി ഗ്രൂപ്പിലെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥി ആകേണ്ട ജിജി തമ്പി ഉൾപ്പെടെയുള്ള ജോസ് കെ മാണി വിഭാഗക്കാരുടെ പ്രതികാര രാഷ്ട്രീയമാണ് ഇതിന് പിന്നിൽ എന്ന് വാർഡ് മെമ്പർ റീത്താമ്മ ജോർജ് പറഞ്ഞു.
