നീലൂർ കണ്ടത്തിമാവ് അംഗൻവാടിയോടുള്ള അധികൃതരുടെ അവഗണനയിൽ പ്രതിഷേധം

കടനാട്‌ പഞ്ചായത്ത് കണ്ടത്തിമാവ് വാർഡിൽ അഴികണ്ണിയിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടി കെട്ടിടം അധികൃതരുടെ അവഗണനയിൽ നശിക്കുന്നു . സംരക്ഷണ ഭിത്തി തകർന്ന് അപകടാവസ്ഥയിലായ കെട്ടിടം ഉപേക്ഷിച്ച് അംഗൻവാടി വാടക കെട്ടിടത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷമായി . കെട്ടിടം പുനർനിർമ്മിക്കാൻ അധികൃതർ ശ്രമിക്കുന്നില്ല .കണ്ടത്തിമാവിൽ പഞ്ചായത്തിനു സ്വന്തമായുള്ള സ്ഥലത്തോ അതല്ലാ എങ്കിൽ നിലവിൽ കെട്ടിടം ഇരിക്കുന്ന സ്ഥലം ഉടമയുടെ അനുമതിയോടെ സൗകര്യപ്രദമായി നിർമ്മിക്കണം എന്നാണ് ആവശ്യം.എത്രയും പെട്ടെന്ന് അംഗൻവാടിക്ക് സ്വന്തം കെട്ടിടം നിർമ്മിച്ച് ഇടുങ്ങിയ വാടക മുറിയിൽ നിന്ന് കുഞ്ഞുങ്ങളെ മോചിപ്പിക്കണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു.