പോണ്ടിച്ചേരിയിലേക്ക് ഒരു ട്രിപ്പ് പോകാൻ ആഗ്രഹമുള്ളവർക്ക് വേണ്ടി: മെബിൻ മേപ്പാടിയുടെ കുറിപ്പ്
എറണാകുളത്തു നിന്നും റോഡ് മാർഗ്ഗം, പോണ്ടിച്ചേരി പോയി അവിടെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങൾ എല്ലാം സന്ദർശിച്ച്, തിരികെ എത്തിയപ്പോൾ 1250 Km ആയി. നല്ല റോഡ് ആണ് അവിടെ വരെ, ആയതിനാൽ തന്നെ ടോളും എടുത്തു പോകുമ്പോൾ ഒട്ടും സങ്കടം തോന്നിയില്ല. പോണ്ടിച്ചേരി ഒരു കേന്ദ്രഭരണ പ്രദേശമായതിനാൽ, ടാക്സ് കുറവാണല്ലോ… അതുകൊണ്ട് വണ്ടിക്ക് അവിടെനിന്ന് ഫുൾ ടാങ്ക് ഡീസൽ അടിച്ചു, കേരളത്തിലെക്കാളും 11 രൂപ കുറവാണ്. അതുപോലെതന്നെ, ഒരുപാട് മദ്യശാലകളും, പബ്കളും കാണാം.. എന്നാലും ഗോവയുടെ അത്രേം ഇല്ലാ ട്ടോ 😜. ഞങ്ങളും വാങ്ങി ഒരു കുപ്പി BACADI Full (940 രൂപ)നാട്ടിലെ വില ഞാൻ പറയേണ്ടതില്ലല്ലോ 😖. പിന്നെ ഫ്രഞ്ച് കോളനി, ശ്രീ ഓർബിൻതോ ആശ്രമം, റോക്ക് ബീച്ച്, ലൈറ്റ് ഹൗസ്, പാരഡൈസ് ബീച്ച്,
കുറെ പഴയ പള്ളികൾ, പിന്നെ ഏറ്റവും പ്രസിദ്ധമായ പോണ്ടിച്ചേരിയുടെ സ്വന്തം “Auroville” അങ്ങനെ നീളുന്നു കണ്ടു തീർക്കാനുള്ള സ്ഥലങ്ങൾ.. നമ്മുടെ നാട്ടിലെ പോലെ, ഇവിടെയുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് പ്രത്യേകം ടിക്കറ്റ്, കാശ് ഒന്നുമില്ല. പലതരത്തിലുള്ള ഭക്ഷണപാനീയങ്ങൾ പരീക്ഷിക്കാനും അവസരമുണ്ട്. ഫോട്ടോഗ്രാഫി ഒക്കെ ഇഷ്ടപ്പെടുന്നവർക്ക്, ഒരുപാട് നല്ല ലൊക്കേഷനുകൾ ഉണ്ട്…ഞങ്ങൾ അഞ്ചുപേരും ഒരു കുഞ്ഞി കൊച്ചും കൂടി, ഒരു കൊച്ചു കാറിലാണ് 🚙യാത്ര ചെയ്തത്. Airbnb വഴി ബുക്ക് ചെയ്തതാമസസ്ഥലം ചിലവ് കുറഞ്ഞതും വളരെ മനോഹരവുമായ ഒരു 2BHK A/C ഫ്ലാറ്റ് ആയിരുന്നു. നാലു ദിവസത്തെ ഞങ്ങളുടെ യാത്രയ്ക്ക്, ഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് ആകെ ചെലവായത് 4300 രൂപ ആണ്. ( അതിൽ ഏറ്റവും കൂടുതൽ ഭക്ഷണത്തിനാട്ടോ 😜) ആർക്കെങ്കിലും ഉപകാരപ്പെടും എന്നുണ്ടെങ്കിൽ ഈ കണക്ക് കൂടി….😌
ഡീസൽ – 7200(1250Km)
ടോൾ – 2200 (double side )
താമസം – 4600(2Nights & 3days )
ഭക്ഷണം -7500
Total – 21500