ക്ലമന്റ് ഇമ്മാനുവൽ
വഴിത്തല ബാങ്ക്
പ്രസിഡന്റ്


വഴിത്തല:
വഴിത്തല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കേരള കോൺഗ്രസ്സ് പ്രതിനിധി ക്ലമന്റ് ഇമ്മാനുവൽ ഐ കൃ കണ്ടേന തെരെഞ്ഞെടുത്തു. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി, മണക്കാട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ക്ലമന്റ് മൂന്നാം തവണയാണ് ഭരണ സമിതി അംഗമായി വിജയിച്ചത്.
തൊടുപുഴ സഹ കരണ വകുപ്പ് അസി. രെജിസ്ട്രാർ ഓഫീസ് ഡി യൂണിറ്റ് ഇൻസ്പെക്ടർ എം.എസ് ശ്രീജിത്ത് റിട്ടേണിംഗ് ഓഫീസറായി നടത്തിയ തെരെഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റായി കോൺഗ്രസ്സ് പ്രതിനിധി സോമി വട്ടക്കാട്ട് തെരെഞ്ഞെടുത്തു. തെരെഞ്ഞെടുപ്പ് നടപടികൾക്ക് അസി.രെ ജിസ്ട്രാർ ഓഫീസ് എ യൂണിറ്റ് ഇൻസ്പെക്ടർ പി.ആർ. അജിത് നേതൃത്വം നൽകി.