കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് സി.എഫ്. തോമസിന്റെ കബറിടത്തിൽ പുഷ്പചക്രം സമർപ്പിക്കുന്നു.
ചങ്ങനാശ്ശേരി: കേരള കോൺഗ്രസ് ചെയർമാനായിരുന്ന സി.എഫ്.തോമസ് സാറിന്റെ 4-ാം ചരമ വാർഷികദിനമായ സെപ്റ്റബർ 27 വെള്ളിയാഴ്ച്ച 9AM ന് ചങ്ങാനാശേരി മെത്രപോലിത്താൻ പള്ളിയിലെ കബറിടത്തുങ്കൽ കേരളകോൺഗ്രസ് ഡെമോക്രറ്റിക്ക് സംസ്ഥാന കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പുഷ്പ ചക്രം സമർപ്പിച്ച് പ്രാർത്ഥിക്കും.
പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന്
കേരള കോൺഗ്രസ് സംസ്ഥാന ഓഫീസ്ചാർജ് ജനറൽ സെക്രട്ടറിപ്രസാദ് ഉരുളികുന്നം അറിയിച്ചു.