ജനങ്ങൾക്കൊപ്പം എന്നും ഉണ്ടാകും :അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പി
അയർക്കുന്നം :വൻപിച്ച ഭൂരിപക്ഷത്തോടെ തന്നെ വിജയിപ്പിച്ച ജനങ്ങൾക്കൊപ്പം കക്ഷി രാഷ്ട്രീയ സമുദായിക വ്യത്യാസമില്ലാതെ എന്നും താൻ ഉണ്ടാകുമെന്ന് അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പി. കേരള കോൺഗ്രസ് പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയർക്കുന്നത്ത് നൽകിയ സ്വീകരണസമ്മേളനത്തിൽ നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി കേരള കോൺഗ്രസ് പാർട്ടിയിലേക്ക് കടന്നുവന്നവരെ മെമ്പർഷിപ് നൽകി സ്വീകരിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് ആന്റണി തുപ്പലഞ്ഞി അധ്യക്ഷതയിൽ പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് MLA സമ്മേളനം ഉത്ഘാടനം ചെയ്തു.വർക്കിംഗ് ചെയർമാൻ അഡ്വ. പി സി തോമസ് എക്സ് എം പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ. ജെയ്സൺ ജോസഫ്,സാബു ഒഴുങ്ങാലിൽ, സന്തോഷ് കാവുകാട്ട്, കെ എസ് ചെറിയാൻ, എ സി ബേബിച്ചൻ, ജെ. സി തറയിൽ, സേവ്യർ കുന്നത്തെട്ട്,ബിനോയ് ജോസഫ്, അശ്വിൻ പടിഞ്ഞാറേക്കര തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ Caption : കേരള കോൺഗ്രസ്സ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ നന്ദി പറഞ്ഞുകൊണ്ട് അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പി സംസാരിക്കുന്നു.