സി.എഫ്‌. തോമസ്‌4-ാം ചരമവാര്‍ഷികം-അനുസ്മരണ സമ്മേളനവും സൌജന്യ ഡയാലിസിസ്‌ കിറ്റ്‌ വിതരണവും

ചങ്ങനാശേരി: കേരളാ കോണ്‍ഗ്രസ്‌ മുന്‍ ചെയര്‍മാനും മുന്‍മന്ത്രിയും തുടര്‍ച്ചയായ 41
വര്‍ഷം ചങ്ങനാശേരി എം.എല്‍.എയുമായിരുന്ന സി.എഫ്‌. തോമസിന്റെ 4-ഠം
ചരമവാര്‍ഷികം വിവിധ പരിപാടികളോടെ വെള്ളിയാഴ്ച (27.09.2024) യുഡിഎഫ്‌
ചങ്ങനാശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിക്കും.

അന്നേ ദിവസം രാവിലെ കത്തീധ്ധല്‍ പള്ളിയില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്കു
ശേഷം 10.30 ന്‌ ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷനിലെ (കവല) സി.എഫ്‌. തോമസ്‌
സാറിന്റെ ഛായാചിത്രത്തിന്‌ മുന്‍പില്‍ യുഡിഎഫ്‌ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തും.
11 മണിക്ക്‌ അരിക്കത്തില്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം
കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ കമ്മറ്റിയംഗം രമേള്‍ ചെന്നിത്തല എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
കേരളാ കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ പി.ജെ. ജോസഫ്‌ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍
കൂടുന്ന യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ്‌ എം.പി, ഫ്രാന്‍സീസ്‌ ജോര്‍ജ്‌ എം.പി,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അഡ്വ. മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ, ചാണ്ടി
ഉമ്മന്‍ എം.എല്‍.എ, മുന്‍മന്ത്രി കെ.സി. ജോസഫ്‌, മുന്‍ ക്രേനദ്രമ്ര്തി പി.സി. തോമസ്‌
എം.പി, അഡ്വ. ജോയി എബ്രഹാം എക്സ്‌ എം.പി, മുന്‍ ചീഫ്‌ വിപ്പ്‌ തോമസ്‌ ഉണ്ണിയാടന്‍
എക്സ്‌.എം.എല്‍.എ, കേരളാ കോണ്‍ഗ്രസ്‌ വൈസ്‌ ചെയര്‍മാന്മാരായ കെ.എഫ്‌. വര്‍ഗ്ഗീസ്‌,
ജോസഫ്‌ എം. പുതുശ്ശേരി എക്സ്‌. എം.എല്‍.എ, യുഡിഎഫ്‌ ജില്ലാ ചെയര്‍മാന്‍ ഇ.ജെ.
ആഗസ്തി, കോണ്‍ഗ്രസ്‌ ജനറല്‍ സ്റെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റ്യന്‍, ഡിസിസി
പ്രസിഡന്റ്‌ നാട്ടകം സുരേഷ്‌, യുഡിഎഫ്‌ കണ്‍വീനര്‍ അഡ്വ. ഫില്‍സണ്‍ മാത്യൂസ്‌,
യുഡിഎഫ്‌ സ്വെകട്ടറി അസീസ്‌ ബഡായി, കേരളാ കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ അഡ്വ.
ജയ്സണ്‍ ജോസഫ്‌, അഡ്വ. പി.എസ്‌. രഘുറാം, പി.എച്ച്‌. നാസര്‍, പി.എന്‍. നൌഷാദ്‌,
മാത്തുക്കുട്ടി പ്ലാത്താനം, വി.ജെ.ലാലി, മറ്റ്‌ ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍
സംസാരിക്കും. പ്രസ്തുത സമ്മേളനത്തില്‍ 101 കിഡ്നി രോഗികള്‍ക്ക്‌ സൌജന്യ
ഡയാലിസിസ്‌ കിറ്റുകള്‍ വിതരണം ചെയ്യും.