ഗാന്ധി ദർശനങ്ങളുടെ പ്രാധാന്യം കൂടി വരുന്നു-അപു ജോൺ ജോസഫ്
മാറുന്ന ലോകത്ത് ഗാന്ധി ദർശനങ്ങളുടെ പ്രാധാന്യം കൂടി വരികയാണെന്ന് കേരള കോൺഗ്രസ് ഉന്നതാ അധികാര സമിതി അംഗം അപു ജോൺ ജോസഫ് പറഞ്ഞു കുണ്ടറയിൽ കേരള കോൺഗ്രസ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളത്തൂർ രവി നയിക്കുന്ന ഗാന്ധി സന്ദേശ പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കുളത്തൂർ രവി അധ്യക്ഷനായ യോഗത്തിൽ കേരള കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡൻറ് അറക്കൽ ബാലകൃഷ്ണപിള്ള, കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ അഡ്വക്കേറ്റ് മാത്യു ജോർജ്, കേറ്റി യുസി സംസ്ഥാന പ്രസിഡൻറ് റോയി ഉമ്മൻ , കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിശ്വജിത്ത്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് അരുൺ അലക്സ്, കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗം ഷൈജു കോശി, ഈചം വീട്ടിൽ നയാസ് മുഹമ്മദ് ,ബിജു മൈനാഗപ്പള്ളി, അനിൽ പനിക്കവിള ,ഹരീഷ് കുമാർ മുളവന, വി പി സാബു ,പ്രകാശ് മയൂരി, ദാസ് കൊറ്റങ്കര, ബെന്നി നൈനാൻ, ജെ സിൽവസ്റ്റർ ,ജിജിമോൻ ജെ സെബാസ്റ്റ്യൻ, തുടങ്ങിയവർ സംസാരിച്ചു