സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ വടംവലി മാമാങ്കവുമായി എസ് എം വൈ എം പാലാ രൂപത.

എസ് എം വൈ എം – കെ സി വൈ എം പാലാ രൂപത സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍, വാരിയാനിക്കാട് യൂണിറ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ച വടംവലി മത്സരം റവ. ഫാ സെബാസ്റ്റ്യന്‍ വേത്താനത്ത് ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് തോമസ് ബാബു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടോണി സ്വാഗതവും വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ് നന്ദിയും പറഞ്ഞു. റവ. ഫാ. മാര്‍ട്ടിന്‍ പന്തിരുവേലിയില്‍ മുഖ്യാതിഥിയായിരുന്നു. വടംവലി മാമാങ്കത്തില്‍ വിജയികളായ ടീമംഗങ്ങള്‍ക്ക് മാര്‍ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ഫാ. ജോസഫ് കണിയോടിക്കല്‍ സമ്മാനദാനം നടത്തി.
വടംവലി ലോകത്തെ താരരാജാവ് റോയി നീലൂരിന്റെ സാനിധ്യവും, റവ,ഫാ, നിര്‍മ്മല്‍ പന്തിരുവേലിയുടെ ആശംസകള്‍ വടംവലിയെ ഊര്‍ജ്ജസ്വലമാക്കി , വാശിയേറിയ ആണ്‍കുട്ടികളുടെ മത്സരത്തില്‍ ഒന്നാം സ്ഥാനം കാവുംകണ്ടം യൂണിറ്റും, രണ്ടാം സ്ഥാനം വാരിയാനിക്കാട് യൂണിറ്റും, മൂന്നാം സ്ഥാനം നീലൂര്‍ യൂണിറ്റും, നാലാം സ്ഥാനം കുറവിലങ്ങാട് യൂണിറ്റും കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ മത്സരത്തില്‍ കായിക പ്രേമികളെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് റെക്കോര്‍ഡ് നേട്ടവുമായി പൂവരണി യൂണിറ്റ് ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനം അരുവിത്തുറ യൂണിറ്റും, മൂന്നാം സ്ഥാനം വാരിയനിക്കാട് യൂണിറ്റും, നാലാം സ്ഥാനം പൈക യൂണിറ്റും കരസ്ഥമാക്കി.
ആവേശകരമായ പോരാട്ടം നിറഞ്ഞ ജനപങ്കാളിത്തത്തോടെ വളരെ മനോഹരമായി പൂര്‍ത്തിയാക്കുവാന്‍ സാധിച്ചു. രൂപതാ ഭാരവാഹികളായ ഡോണ്‍ സോണി, എബി നൈജില്‍, ജിയോ റോയ്, മഞ്ജു തങ്കച്ചന്‍, യൂണിറ്റ് – ഫൊറോന ഭാരവാഹികളായ ജെഫിന്‍, ലിയ, ലിന്‍സണ്‍, ജിതിന്‍, സെബാസ്റ്റ്യന്‍, അന്നു, മുന്‍ രൂപത ഭാരവാഹികളായ ഡാനി പാറയില്‍, ജോബിന്‍ സ്‌കറിയ, ജോബിന്‍ ഒട്ടലാങ്കല്‍ , റോബിന്‍ പൊരിയത്ത്, ജോമി കിണറ്റുകര തുടങ്ങിയവരുടെ മേല്‍നോട്ടം മത്സരങ്ങള്‍ക്ക് കൂടുതല്‍ പകിട്ട് നല്‍കി.