പതിറ്റാണ്ടുകളായ് കരിങ്കുന്നത്തെ സഹകാരികളുടെ വിശ്വാസവും നിക്ഷേപവും കാത്തുപരിപാലിക്കുന്ന യുഡിഫ് ഭരണ സമിതി വീണ്ടും

കരിങ്കുന്നത്തെ സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പിൽ യുഡി എഫ് മുന്നണിക്കു ത്രസിപ്പിക്കുന്ന വിജയം , കഴിഞ്ഞ മുപ്പതു വർഷമായി പ്രസിഡൻ്റായിരിക്കുന്ന തമ്പി മാനുങ്കലിന് അർഹിക്കുന്ന വിജയമാണ് ഇന്ന് നേടിയത്. പതിറ്റാണ്ടുകളായ് കരിങ്കുന്നത്തെ സഹകാരികളുടെ വിശ്വാസവും നിക്ഷേപവും കാത്തുപരിപാലിക്കുന്ന അദ്ദേഹത്തിൻ്റെ കരുതലിന് കരുത്താവുകയാണ് ഈ വിജയം. പരാജയം തുടക്കത്തിലേ സമ്മതിച്ചു കേരള കോൺ ഗ്രസ്സ് ജോസ് കെ മാണി വിഭാഗം വിട്ടു നിന്ന തെരെഞ്ഞെടുപ്പിൽ ആം ആദ്മി,എൽഡിഫ് , യു ഡി എഫ് . എന്നിങ്ങനെ മൂന്നു പാനലുകളാണ് മത്സര രംഗത്തുണ്ടായിരുന്നത്