ജലജീവൻ പദ്ധതി ഓഫീസ് പൂട്ടി. മന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നു.

കടനാട് :- പഞ്ചായത്തിലെ നൂറുക്കണക്കിന് കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമാകുന്നതിന് പദ്ധതിയിട്ടിരിക്കുന്ന ജലജീവൻ പദ്ധതിയുടെ ഓഫീസുപോലും പൂട്ടിപ്പോയെന്നും സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന ജലവിഭവ മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കലാണെന്നും കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രാഹം. മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ഇടതുമുന്നണിയുടെ നേട്ടമായി പാർലമെൻ്റ് ഇലക്ഷൻ സമയത്ത് കൊട്ടിഘോഷിച്ച പദ്ധതിക്കായി ലഭിച്ച കേന്ദ്രഫണ്ട് ധൂർത്തടിച്ചെന്നും റോഡുകൾ വെട്ടിപ്പൊളിച്ച് താറുമാറാക്കിയതാണ് ഇതിൻ്റെ ബാക്കിപത്രമെന്നും മണ്ഡലം കമ്മിറ്റി വിലയിരുത്തി.
പ്രസിഡൻ്റ് ജോസ് വടക്കേക്കര അധ്യക്ഷത വഹിച്ചു. പാർട്ടി സെക്രട്ടറി ജനറൽ ജോയി എബ്രാഹം യോഗം ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡൻ്റ് അഡ്വ. ജയ്സൺ ജോസഫ്, ജോർജ് പുളിങ്കാട്, തോമസ് ഉഴുന്നാലിൽ, സന്തോഷ് കാവുകാട്ട്, ജോസ് പ്ലാശനാൽ, പി. കെ ബിജു, രാജൻ കുളങ്ങര, റീത്താമ്മ ജോർജ്, ആൻ്റണി ഞാവള്ളിൽ, മണിക്കുട്ടി സന്തോഷ് , ജോയ്സ് പുതിയമഠം, റ്റോമി കരൂർ, സിബി നെല്ലൻകുഴി , വിനോദ് വരിക്കമാക്കൽ,,ഷാജി പുളിക്കൽ, ലിറ്റോ പാറേക്കാട്ടിൽ, ജോൺസൺ കുഴിഞ്ഞാലിൽ, സോജൻ നടുവത്തേട്ട്,,സിബി വരിക്കമാക്കൽ, തോമസ് കൂട്ടുങ്കൽ, ബിന്ദു സതീശ് , ബേബി ഈരൂരിക്കൽ, തോമസ് പൂവത്തുങ്കൽ, ചെറിയാൻ മണ്ണാറകത്ത്, ജോബി കുളത്തനാൽ ,എബി ചകിണിയാങ്കൽ , റ്റി.കെ സന്തോഷ് എന്നിവർ പ്രസംഗിച്ചു.