കുറവിലങ്ങാട് ഷഷ്ടിബ്ദ പൂർത്തി റോഡ് ടാറിങ് പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്നു കൊടുത്തു – മോൻസ് ജോസഫ്

കുറവിലങ്ങാട്: കാളിയാർ തോട്ടു പുറത്തു നിന്നും ആരംഭിക്കുന്ന കുറവിലങ്ങാട് ഷഷ്ടിബ്ദ പൂർത്തി റോഡിന്റെ റീടാറിങ് പ്രവർത്തി പൂർത്തീകരിച്ച് ഗതാഗത്തിന് തുടർന്നുകൊടുത്തതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു
കേരള വാട്ടർ അതോറിറ്റിക്ക് പൈപ്പ് ഇടുന്നതിനുവേണ്ടി പൊതുമരാമത്ത് വകുപ്പ് വിട്ടുകൊടുത്ത ഷഷ്ടിപൂർത്തി റോഡിൽ പൈപ്പ് ഇട്ടശേഷം വാട്ടർ അതോറിറ്റി റോഡ് നന്നാക്കാൻ ഫണ്ട് അടയ്ക്കാതെ വന്നതിനെ തുടർന്നാണ് റീടാറിങ് നടത്താൻ കഴിയാതെ കിടന്നുപോയത്. പിന്നീട് വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും നടത്തിയ ജോയിന്റ് ഇൻസ്പെക്ഷനെ തുടർന്ന് നിശ്ചയിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇപ്പോൾ റീടാറിങ് ജോലികൾ നടപ്പാക്കിയിട്ടുള്ളത്. റോഡ് തകർന്നതിനെ തുടർന്ന് ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ കണക്കിലെടുത്ത് റീടാറിങ് നടത്താൻ ആവശ്യമായ നടപടിക്ക് വേണ്ടി അഡ്വ. മോൻസ് ജോസഫ് എംഎൽഎയുടെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് രണ്ട് വകുപ്പുകളെയും ഏകോപിപ്പിച്ച് പ്രശ്നപരിഹാരത്തിന് സാഹചര്യം ഉണ്ടാക്കിയത് . റീടാറിങ് പൂർത്തീകരിച്ച കുറവലങ്ങാട് ഷഷ്ടി പൂർത്തി റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസുമായി ചർച്ചചെയ്ത് പിന്നീട് നടത്തുമെന്ന് അഡ്വ. മോൻ സ് ജോസഫ് എംഎൽഎ അറിയിച്ചു