മുല്ലപ്പെരിയാർ ഷട്ടറുകൾ കൂടുതൽ ഉയർത്തി; പെരിയാർ തീരത്തുള്ളവർക്ക് ആശങ്ക
മുല്ലപ്പെരിയാർ ജലനിരപ്പ് ഉയരുന്നു: 13 ഷട്ടറുകൾ തുറന്നു; ഇടുക്കിയിൽ മലവെള്ളപ്പാച്ചിൽ
കനത്ത മഴയെത്തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലേക്ക് അടുക്കുകയാണ്. ഇതേ തുടർന്ന്, അണക്കെട്ടിന്റെ 13 ഷട്ടറുകൾ കൂടുതൽ ഉയർത്തി. സെക്കൻഡിൽ ആയിരക്കണക്കിന് ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത് ഇടുക്കിയിലെ താഴ്ന്ന പ്രദേശങ്ങളായ വണ്ടിപ്പെരിയാർ, ചപ്പാത്ത് തുടങ്ങിയ ഇടങ്ങളിൽ മലവെള്ളപ്പാച്ചിലിന് കാരണമായി. നദീതീരത്തുള്ളവർ കടുത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

