Kerala

വികസനത്തെ വികൃതമാക്കുന്ന നടപടി:എം.മോനിച്ചൻ



കാഞ്ഞാർ:
  കാഞ്ഞാർ പാലത്തിന് നടപ്പാലമെന്ന വികസന ആവശ്യത്തെ വികൃതമാക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ പറഞ്ഞു.  കാഞ്ഞാർ പാലത്തിന് ബലക്ഷയമെന്നപേരിൽ,3.62 കോടിരൂപയ്ക്ക് ഇരുവശത്തും നടപ്പാലം പണിയുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ ഇതേ തുകയ്ക്ക് രണ്ട് വശത്തും ഫുട്പാത്തോടു കൂടി വീതികൂട്ടി പുതിയ പാലം പണിയാൻ കഴിയുമായിരുന്നു.
   തൊടുപുഴ പാലത്തിലെ നടപ്പാലമാണ് പ്രായോഗീകമായിട്ടുള്ളത്. 70ലക്ഷം രൂപയിൽ താഴെ മാത്രമാണ് തൊടുപുഴ നടപ്പാലത്തിന് ചെലവഴിച്ചിട്ടുള്ളത്. പാലത്തിന് അമിതഭാരമേൽക്കാത്ത സാങ്കേതിക മികവിലാണ് തൊടുപുഴ , കോതമംഗലം,  ഈ രാറ്റുപേട്ട പാലങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്.കാഞ്ഞാർ പാലത്തിന് ഇരു വശം നടപ്പാലം നിർമ്മിക്കാൻ 3.62 കോടി ചില വഴിക്കുമെന്ന മന്ത്രിയുടെ പത്രക്കുറിപ്പും ഫേസ് ബുക്ക് പോസ്റ്റും ഇറങ്ങി ഒരാഴ്ച പിന്നിട്ട നിർമ്മാണോദ്ഘാടനത്തിൽ , നടപ്പാലനിർമ്മാണംഅതേ തുകയ്ക്ക് ഒരു വരിയായി മാറിയതും വിചിത്രമാണ്.