കേരളാ കോൺഗ്രസ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആവേശ്വോജ്ജലമായ പ്രചരണത്തിൽ

തൃക്കാക്കര: കേരളാ ഐറ്റി ആന്റ് പ്രഫഷണൽ കോൺഗ്രസ്സും യൂത്ത് ഫ്രണ്ട് സംസ്ഥാന, ജില്ലാ , നിയോജകമണ്ഡലം ഭാരവാഹികളും പാർട്ടി ജില്ലാ നിയോജകമണ്ഡലം കമ്മിറ്റികളും സംയുക്തമായി തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് യു ഡി ഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ വിജയത്തിനായി മണ്ഡലത്തിൽ ഭവന സന്ദർശനങ്ങളും വ്യാപാര സ്ഥാപനങ്ങളിൽ പ്രചരണവും നടത്തി.
വരും ദിവസങ്ങളിൽ അപു ജോൺ ജോസഫിന്റെ നേതൃത്വത്തിൽ ശക്തമായ പ്രചരണ പരിപാടികളാണ് കേരളാ കോൺഗ്രസ് വിഭാവനം ചെയ്തിട്ടുള്ളത്. പാർട്ടിയിലെയും മറ്റ് യുഡിഫിലെ സമുന്നതരായ നേതാക്കളും പങ്കെടുക്കുന്ന കുടുംബയോഗങ്ങളും പ്രഫഷണൽ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മകളും ഭവന സന്ദർശനങ്ങളും സംഘടിപ്പിച്ച് ശക്തമായ പ്രചരണ പരിപാടികളുമായാണ് പാർട്ടി മുന്നോട്ട് പോകുന്നത്. പാർട്ടി ചെയർമാൻ പി ജെ ജോസഫും മറ്റ് നേതാക്കന്മാരും വരും ദിവസങ്ങളിൽ മണ്ഡലത്തിൽ വിവിധ പ്രചരണ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. പി സി തോമസ്, മോൻസ് ജോസഫ് , ഫ്രാൻസിസ് ജോർജ് , ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ തുടങ്ങിയ നേതാക്കൾ മണ്ഡലത്തിൽ ഉടനീളം പ്രചരണ പരിപാടികളിൽ വ്യാപൃതരാണ്. സർക്കാരിന്റെ ഭരണ പരാജയത്തിന്റെ വിധിയെഴുത്തായിരിക്കും ഈ തിരഞ്ഞെടുപ്പെന്നും യുഡിഫ് സ്ഥാനാർത്ഥി ഉജ്ജ്വല വിജയം കരസ്ഥമാക്കുമെന്നും പിന്നീട് ചേർന്ന അവലോകന യോഗം വിലയിരുത്തി.



