കേരളത്തിൻ്റെ നഗരവികസനത്തിൽ ആസൂത്രത്തിൻ്റെ അഭാവം: യൂത്ത് ഫ്രണ്ട്
കോട്ടയം: കേരളത്തിൽ നഗര വികസനത്തിലെ ആസൂത്രണത്തിൻ്റെ അഭാവം മൂലം നഗരങ്ങൾ നരകമായി മാറുന്നുവെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന സമിതി കുറ്റപ്പെടുത്തി. ദീർഘവീക്ഷണക്കുറവും കാഴ്ചപ്പാടിൻ്റെ വികലതയും നഗരവികസനത്തിൽ കേരളത്തെ പിന്നോട്ടടിക്കുന്നു. മുന്തിയ നിലവാരത്തിൽ നഗരങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല.
ശുചിത്വമില്ല, പാർക്കിംഗ് ഇല്ല, നടപ്പാതകൾ കൈയ്യേറി കച്ചവടം, ദുർഗന്ധം വമിക്കുന്ന ഓടകൾ, ട്രാഫിക് സംവിധാനങ്ങളുടെ പാകപിഴ, മാലിന്യ കൂമ്പാരം, ഇങ്ങനെ നിരവധി കാരണങ്ങളാൽ നഗരങ്ങൾ നരകമായി തീരുന്നതിനാൽ നഗരാസൂത്രണ വകുപ്പ് കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡൻ്റ് അജിത് മുതിരമല സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബിജു ചെറുകാട്, ഷിജു പാറയിടുക്കിൽ, ജോഷി ജോസഫ്, ലിറ്റോ പാറേക്കാട്ടിൽ, ഷില്ലറ്റ് അലക്സ്, സബീഷ് നെടുംപറമ്പിൽ, ടിജോ കുട്ടുമ്മേക്കാട്ടിൽ, ജോബിൻ മാത്യു, കെ എൽ ബിജു കുര്യൻ, അനീഷ് കുമാർ കൊക്കര, അരുൺ മാത്യു, ഡെരാൻ തോമസ്, റോബിച്ചൻ, പ്രതിഷ് ടി പട്ടിത്താനം, ഷെമീർ ടി എസ്, ജോണിച്ചൻ പൂമരം, ഡിജു സെബാസ്റ്റ്യൻ, ജിൻസൺ മാത്യു, കുര്യൻ വട്ടമല ,സ്വപ്ന ബിനു, ഷിനു പാലത്തിങ്കൽ, ജോമോൻ ഇരുപ്പക്കാട്ട്, നിബാസ് റാവുത്തർ, നിഖിൽ ജോസ് തുരുത്തിയിൽ, സബീഷ് നെടുംപറമ്പിൽ, അമൽടോം ജോസ്, സുനിൽ ഇല്ലിമൂട്ടിൽ, ജിപ്സൺ ജോയി,സിബി നെല്ലൻകുഴിയിൽ.തുടങ്ങിയവർ പ്രസംഗിച്ചു.