പി.ടിയുടെ ഓർമകളിൽ ചന്ദ്രകളഭം പാടി അപു ജോൺ ജോസഫ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ വിജയത്തിനായി യു ഡിവൈഫ് സംഘടിപ്പിച്ച യുവജന സംഗമത്തിൽ കേരളാ IT & പ്രൊഫഷണൽ കോൺഗ്രസ് പ്രസിഡൻറ് അപു ജോൺ ജോസഫ് ശ്രീ പി ടി തോമസ് ആഗ്രഹിച്ച ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം എന്ന ഗാനമാലപിച്ചപ്പോൾ. പാട്ടു പാടി വോട്ടു തേടാ ൻ പി ജെ ജോസഫിനെക്കാൾ ഒട്ടും പുറകിലല്ല താനെന്ന് വീണ്ടും അപു തെളിയിക്കുന്നു. മുമ്പും യു ഡി എഫ് വേദികളിൽ പാട്ടു പാടി അപു കൈയ്യടി നേടിയിട്ടുണ്ട്. K റെയിലിനെതിരെ യുള്ള അപുവിൻ്റെ കവർ സോങ്ങ് നവ മാധ്യമങ്ങളിൽ വൈറലായിരുന്നു

Leave a Reply