കെഎസ്ആര്‍ടിസിയില്‍ നാളെ മുതല്‍ ശമ്പളം

കെഎസ്ആര്‍ടിസിയില്‍ നാളെ മുതല്‍ ശമ്പളം
കടമാണോ ധനസഹായമാണോ എന്ന് നിശ്ചയിക്കേണ്ടത് ധനവകുപ്പാണെന്നും ആന്റണി രാജു പറഞ്ഞു.
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നാളെ മുതല്‍ ശമ്പളം നല്‍കിത്തുടങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇതിനായി 30 കോടി രൂപ അധികം വേണ്ടിവരും. ഈ ഫണ്ട് ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കടമാണോ ധനസഹായമാണോ എന്ന് നിശ്ചയിക്കേണ്ടത് ധനവകുപ്പാണെന്നും ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസിയെ നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ആവശ്യമാണ്. ഫണ്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയേയും ധനമന്ത്രിയേയും താന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ബാക്കി തുക കണ്ടെത്താന്‍ മാനേജ്‌മെന്റിനോടും ആവശ്യപ്പെട്ടിട്ടുെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങുന്നതോടെ നാളെ മുതല്‍ സിഐടിയു തൊഴിലാളി യൂണിയനും സമരത്തിലേക്ക് കടക്കുമെന്ന് അറിയിച്ചിരുന്നു.