മരിയൻ കോളേജിലെ ബി എസ് ഡബ്ല്യൂ വിഭാഗം ചൈൽഡ് ലൈനിൻ്റെ നേതൃത്വത്തിൽ ബോധവത്കരണ സെഷൻ സംഘടിപ്പിച്ചു

പീരുമേട് – കുട്ടിക്കാനം മരിയൻ കോളേജിലെ ബി എസ് ഡബ്ല്യൂ രണ്ടാം വർഷ വിദ്യാർത്ഥികൾ ചൈൽഡ് ലൈനിൻ്റെ നേതൃത്വത്തിൽ ‘ യൂ ഓൾസോ മാറ്റർ’ എന്ന പേരിൽ ബോധവത്കരണ സെഷൻ സംഘടിപ്പിച്ചു. പീരുമേട് ഗ്രാമപഞ്ചായത്തിലെ 40 ഓളം കുട്ടികൾക്കായി എസ് എം എസ് ഹാളിൽ വെച്ച് നടന്ന സെഷനിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും അവ എത്രമാത്രം മുതിർന്നവർ നേരിടുന്ന പ്രശ്നങ്ങൾക്കൊപ്പം പ്രാധാന്യം അർഹിക്കുന്നുവെന്നും ചർച്ച ചെയ്യപ്പെട്ടു.

Leave a Reply