കൊച്ചിയിൽ 1500 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട

കൊച്ചി: കൊച്ചിയില്‍ രണ്ട് ബോട്ടുകളില്‍ നിന്നായി 1,500 കോടിയുടെ ഹെറോയിന്‍ പിടികൂടി. കോസ്റ്റ്ഗാര്‍ഡും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും ചേര്‍ന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് വന്‍ മയക്ക് മരുന്ന് ശേഖരം പിടികൂടിയത്. 220 കിലോ ഹെറോയിനാണ് പിടികൂടിയത്. ബോട്ടില്‍ നിന്നും ഏതാനും ചിലരെ കസ്റ്റഡയില്‍ എടുത്തിട്ടുണ്ട്. റവന്യൂ ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.

Leave a Reply