കെഎം ചുമ്മാർ സാർ അനുസ്മരണം നടത്തി

വേഴങ്ങാനം വായനശാലയുടെ ആഭിമുഖ്യത്തിൽ കെഎം ചുമ്മാർ സാർ അനുസ്മരണം നടത്തി. വായനശാല പ്രസിഡന്റ് ടോമി ഫ്രാൻസിസ് പൊരിയത്ത് അധ്യക്ഷത വഹിച്ചു. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിച്ചു.
ഗ്രന്ഥശാലയുടെ നാമകരണം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നടത്തി. മുഖ്യപ്രഭാഷണം ജോസഫ് വാഴക്കൻ അനുസ്മരണ സന്ദേശം ജോയി എബ്രഹാം, ഫിലിപ്പ് ജോസഫ്, ആർ പ്രേംജി, സോമൻ തച്ചേട്ട്, വിനോദ് വേരാനാനി,ബീനാ ടോമി, വിൽഫി പാണംപാറ, ജോസ് പ്ലാക്കൂട്ടം തുടങ്ങിയവർ പ്രസംഗിച്ചു.