ഗോതമ്പിനു പിന്നാലെ പഞ്ചസാര കയറ്റുമതിയും നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ വിലക്കയറ്റവും നാണ്യപ്പെരുപ്പവും നിയന്ത്രിക്കാനായി ഗോതമ്പ് കയറ്റുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിന് പിന്നാലെ പഞ്ചസാര കയറ്റുമതിയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍.ജൂണ്‍ ഒന്ന് മുതലാണ് നിയന്ത്രണം നിലവില്‍ വരിക.നിയന്ത്രണം ഒക്ടോബര്‍ 31 വരെ തുടരും.പഞ്ചസാര ലഭ്യതയും വില സ്ഥിരതയും ഉറപ്പ് വരുത്താനാണ് നടപടി. ഭക്ഷ്യ എണ്ണയുടെ വിലയും നിയന്ത്രിക്കും. ആഭ്യന്തര വിലയിലെ കുതിച്ചുചാട്ടം തടയാന്‍ പഞ്ചസാരയുടെ കയറ്റുമതി ഒരു വര്‍ഷം 80 ലക്ഷം മുതല്‍ 1 കോടി ടണ്‍ വരെയായി പരിമിതപ്പെടുത്താനാണ് തീരുമാനം.ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ പഞ്ചസാര കയറ്റുമതി നിയന്ത്രിക്കുന്നത്.