തൃക്കാക്കരയിൽ 68.75% പോളിങ്

കൊച്ചി ∙ തൃക്കാക്കരയിൽ പ്രാഥമിക കണക്കുകൾ പ്രകാരം 68.75% പോളിങ്. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതൃനിരയും നേരിട്ട് നടത്തിയ പ്രചാരണത്തിൽ പോളിങ് ഉയരുമെന്നു കരുതിയെങ്കിലും 2021 ലെ 70.36 ശതമാനത്തിന് അടുത്തെത്തിയതേയുള്ളു. അന്തിമ കണക്കിൽ ചെറിയ വ്യത്യാസം വരാം.മണ്ഡലത്തിൽ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിങ് ആണിത്. 2011 ൽ 73.62%, 2016 ൽ 74.65% എന്നിങ്ങനെയായിരുന്നു പോളിങ്. വോട്ടെണ്ണൽ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളജിലെ സ്ട്രോങ് റൂമിലേക്കു രാത്രിതന്നെ ബാലറ്റ് യൂണിറ്റുകൾ മാറ്റി.