കെ റെയിൽ വിഷയത്തിൽ ഇടതു മുന്നണിയിൽ ഭിന്നത ,ഉമയുടെ വിജയത്തോടെ കേരള കോൺഗ്രസ് എം ൽ ഭരണവിരുദ്ധ വികാരം ശക്തമാകുന്നു

നവ മാദ്ധ്യമങ്ങളിൽ പരസ്യ LDF വിരുദ്ധ പ്രസ്താവനകളുമായി സൈബർ വിംഗ് നേതാക്കൾ. മുമ്പും ‘കേരളാ കോൺഗ്രസിലെ (ജോസ്‌ – ജോസഫ് ) പിളർപ്പുകളുടെ ആരംഭം ഇത്തരം സൈബർ വാക്പോരുകളിൽ നിന്നായിരുന്നു. കേരള പ്രവാസി കൊണ്ഗ്രെസ്സ് നേതാവും മന്ത്രി റോഷി അഗസ്റ്റിന്റെ സഹചാരിയുമായ സണ്ണി കുരിശുമ്മൂട്ടിൽ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ കെ റൈലിനെതിരെയും അത് വഴി സി പി എം നേതാക്കളുടെ കമ്മീഷൻ കയ്യിട്ടുവാരലിനെയും വിമർശിക്കുന്നു .അദ്ദേഹത്തിനെ ഫേസ് ബുക്ക് പോസ്റ്റിൽ നിന്നും “ഉമയുടെ വിജയത്തിന് മുഖ്യമായ കാരണങ്ങളിൽ ഒന്നാമത് കെ റെയിൽ വിഷയമാണ്. പിന്നെ പിസി യുടെ അറസ്റ്റ് ഒരു പരിധിവരെ ക്രൈസ്തവ വോട്ടുകൾ യുഡിഎഫിലേക്ക് അടുപ്പിച്ചു.

പിസിയുടെ അറസ്റ്റിനെ ഒരു സാധാരണ ക്രൈസ്തവൻ നോക്കിക്കാണുന്നത്, ഒരു മുസ്ലിം ആയ മൗലവിമാരോ അല്ലെങ്കിൽ ഉസ്താദ് മാരോ ആരുമായിക്കൊള്ളട്ടെ എന്തുമാത്രം ക്രിസ്തുമതത്തേയോ യേശു ക്രിസ്തുവിനേയോ എത്രമാത്രം മോശമായി ചിത്രീകരിച്ചാലും പ്രസംഗിച്ചാലും സർക്കാർ ഒരു കേസ് എടുക്കുകയോ എന്തെങ്കിലും നടപടിയും എടുക്കുന്നതായോ ചെയ്യുന്നത് കണ്ടിട്ടില്ല. എന്നാൽ ഒരു ക്രിസ്ത്യാനി എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ തന്നെ കേസ് എടുത്ത് അറസ്റ്റു ചെയ്യും. അതാണ് ഈ അടുത്ത നാളുകളിൽ നാം കാണുന്നത്. പിസി ജോർജ് വിഷയത്തിലും അതാണ് സംഭവിച്ചത്.

അസ്സഹനീയമായ വില വർദ്ധനവ്, കേന്ദ്രം പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറച്ചിട്ടും സംസ്ഥാന സർക്കാർ കുറക്കാൻ തയ്യാറാകാത്തത്, കോവിഡ് എന്ന മഹാമാരി മൂലം സാധാരണ ജനം വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴും സർക്കാർ ജീവനക്കാരുടെ ശമ്പളം ക്രമാതീതമായി വർദ്ധിച്ചു. ഇതൊക്കെ സാധാരണ ജനം വീക്ഷിച്ചുകൊണ്ടാണ് ഇരിക്കുന്നത്. h

കെ റെയിൽ സത്യത്തിൽ കേരളത്തിന് ആവശ്യം ഉള്ളതല്ല. അതേ സമയം ഒരു ആറുവരിയുള്ള റോഡ് ആണെങ്കിൽ ജനത്തിന് ഇത്രയും എതിർപ്പ് വരുകയില്ല. മലബാറിൽ ഉള്ളവർക്ക് വേണമെങ്കിൽ നല്ലതായിരിക്കും. തൃശൂർ മുതൽ തെക്കോട്ട് ഉള്ളവർക്ക് ഇതുകൊണ്ട് വലിയ പ്രയോജനം ഒന്നും ഇല്ല. പിന്നെ കുറിച്ച് കൈയിട്ടു വിരാൽ ഒക്കെ ആണല്ലോ ഇതുകൊണ്ടുള്ള ലക്ഷ്യം.”

എൽ ഡി ഫ് ൽ നിന്നും മാനസികമായി അകന്ന ജോസ് കെ മാണി വിഭാഗം മുന്നണി വിടുന്നതിന്റെ സാധ്യത ആരായുന്നതാണ് ,എന്നാൽ മന്ത്രി റോഷി യുടെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി പിളർത്തി യു ഡി ഫ് .ൽ കയറിപ്പറ്റാനാണ് ശ്രമം . സാധാരണ ജനങ്ങളും റോഷിയുടെ മാർഗത്തിൽ കെ റൈലിനെതിരെ ആണ് എന്നുള്ളത് പാർട്ടി ചെയർമാനെ അമ്പരപ്പിച്ചിരിക്കുകയാണ് .എന്തായാലും പാർട്ടിയിൽ ഒരു പിളർപ്പ് ആസന്നമായിരിക്കയുകയാണ് .എന്തൊക്കെയായലും കേരള കോൺഗ്രസിന് എതിര്‍പ്പുണ്ടെങ്കിലും പിണറായിയുടെ അപ്രീതിയോര്‍ത്ത് നേതാക്കൾ മിണ്ടാതെ ഇരിക്കുകയാണ്.

Leave a Reply