കൊല്ലപ്പള്ളി -നീലൂർ റോഡ് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണമെന്നു യൂത്ത്‌ഫ്രണ്ട്


കടനാട് :കൊല്ലപ്പള്ളി -നീലൂർ റോഡിൻ്റെ ടാറിങ് പൊളിഞ്ഞ് ആഴമുള്ള കുഴി നിറഞ്ഞ റോഡിലൂടെ വാഹനയാത്ര ദുഷ്കരമായിതീർന്നിരിക്കുകയാണ്.കുറുമണ്ണ് ,താബോർ,എലിവാലി,വാളികുളം വളവ് തുടങ്ങിയ സ്ഥലങ്ങളിൽ അപകടരമായ വിധത്തിൽ ടാറിങ് പൊളിഞ്ഞു കിടക്കുകയാണ്.കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ കുഴിയുടെ ആഴം അറിയാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് സ്ഥിരം കാഴ്ചയാണ്.കുഴികളിൽ വീണു ഇരുചക്ര വാഹനയാത്രക്കർക്കു പരുക്ക് പറ്റുന്നത് പതിവായിട്ടുണ്ട്.റോഡ് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പാലായിൽ നിന്നും മൂലമറ്റം ,ഇടുക്കി,മേലുകാവ്,ഇലവീഴാപ്പൂഞ്ചിറ തുടങ്ങിയ സ്ഥങ്ങളിലേക്കു ഈ റോഡിൽ കൂടി എളുപ്പത്തിൽ എത്താം .
റോഡ് അടിയന്തിരമായി നന്നാക്കാത്ത പക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് യൂത്ത്ഫ്രണ്ട് പാലാ നിയോജ മണ്ഡലം ജനറൽ സെക്രട്ടറി സിബി നെല്ലൻകുഴിയിൽ അറിയിച്ചു .