സൺഫിലിമും കൂളിങ് ഫിലിമും ഒട്ടിച്ച വാഹന ഉടമകൾക്ക് നാളെ മുതൽ കഷ്ടകാലം

കേരളത്തിലെ അനിയന്ത്രിതമായ ചൂടിൽ നിന്നും രക്ഷ നേടാൻ സൺഫിലിമും കൂളിങ് ഫിലിമും ഒട്ടിച്ച വാഹന ഉടമകൾക്ക് നാളെ മുതൽ കഷ്ടകാലം സൺഫിലിമും കൂളിങ് ഫിലിമും ഒട്ടിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത കമ്മിഷണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. വ്യാഴാഴ്ച മുതൽ പരിശോധന ആരംഭിക്കും.നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്പെഷൽ ഡ്രൈവ് നടത്താനും പരിശോധനാ വിവരം റിപ്പോർട്ട് ചെയ്യാനും ഗതാഗത മന്ത്രി ആന്റണി രാജു ഗതാഗത കമ്മിഷണർക്കു നിർദേശം നൽകിയതിനെ തുടർന്നാണു നടപടി.