കാഞ്ഞാറിൽ ബിരിയാണി ചെമ്പുമായി യു ഡി എഫ് പ്രതിഷേധം


കാഞ്ഞാർ :
മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് കുടയത്തൂർ മണ്ഡലം കമ്മിറ്റി ബിരിയാണി ചെമ്പുമായി കാഞ്ഞാറിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിനുശേഷം കാഞ്ഞാർ ടൗണിൽ പ്രതിഷേധ യോഗംനടത്തി.
കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് പടിഞ്ഞാറേടത്ത് അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ, കുടയത്തൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ മുരളീധരൻ, യൂത്ത് ലീഗ് സംസ്ഥാന കൗൺസിൽ അംഗം അബ്ദുൾ നിസാർ എന്നിവർ പ്രസംഗിച്ചു.
പ്രകടനത്തിന് പ്രവീൺ കാവുങ്കൽ, റ്റി.സി ചെറിയാൻ, പി.കെ അബ്ദുൾ അസീസ്, റഹിം മണിയങ്കാലയിൽ , ചാണ്ടി ആനിത്തോട്ടം,ജിമ്മി വെട്ടം, കുര്യാച്ചൻ വള്ളോം പുരയിടം, ടോമി തുളുവനാനി, ബിജു മാട്ടേൽ, കെ.എസ് ഫൈസൽ, നാരായണൻ ഇളങ്ങനാൽ, സുരേഷ് ഇളയം തോട്ടത്തിൽ, സി.ജെ അൻഷാദ്, ഷൈബു കൊച്ചിലാത്ത്, ജിബിൻ മാതൃ പനംമ്പിള്ളിൽ, ലിനോ കുടയത്തൂർ എന്നിവർ നേതൃത്വം നൽകി.

Leave a Reply