പത്തനാപുരത്ത് ആശുപത്രി കെട്ടിടത്തിന്റെ സീലിംഗ് തകർന്നു വീണു

കൊല്ലം പത്തനാപുരത്ത് ഗണേഷ് കുമാറിന്റെ എംഎൽഎ ഫണ്ടുപയോഗിച്ച നിർമിച്ച ആശുപത്രി കെട്ടിടത്തിന്റെ സീലിംഗ് തകർന്നു വീണു. തലവൂരിലെ സർക്കാർ ആയുർവേദ ആശുപത്രിയുടെ പ്രധാന കെട്ടിടത്തിലെ ജിപ്സം ബോർഡ് സീലിങ്ങാണ് ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസത്തിനിടെ തകർന്നുവീണത്. സംഭവത്തെക്കുറിച്ച് വിജിലൻസ് അന്വഷിക്കണമെന്നാവശ്യപ്പെട്ട് കെബി ഗണേഷ് കുമാർ എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

Leave a Reply