സ്ട്രോകൾ ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഈമാസം 30-നുശേഷം നിരോധിക്കും

ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളില്‍ നിരോധിക്കുന്നവയുടെ പട്ടിക പുറത്തുവിട്ട് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം. ചെവിത്തോണ്ടികള്‍, സ്ട്രോകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഈമാസം 30-നുശേഷം നിരോധിക്കും. മന്ത്രാലയത്തിനുകീഴിലുള്ള കേന്ദ്ര മലിനീകരണബോര്‍ഡാണ് പട്ടിക തയ്യാറാക്കിയത്. നിര്‍മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പ്പന, ഉപയോഗം എന്നിവയിലും നിരോധനമുണ്ടാകും.

ഇതുസംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ വില്‍ക്കുന്നവര്‍, ഇ-കോമേഴ്സ് കമ്പനികള്‍, പ്ലാസ്റ്റിക് അസംസ്‌കൃതവസ്തു നിര്‍മാതാക്കള്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി.

നിരോധിക്കപ്പെടുന്ന ഉത്പന്നങ്ങൾ

▫️ബലൂണ്‍, ചെവിത്തോണ്ടി, മിഠായി, ഐസ്‌ക്രീമുകള്‍, അലങ്കാരവസ്തുക്കള്‍ എന്നിവയില്‍ പ്ലാസ്റ്റിക് സ്റ്റിക്ക് ഉപയോഗിക്കാന്‍ പാടില്ല.

▫️ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കിലുള്ള പ്ലേറ്റ്, കപ്പ്, ഗ്ലാസ്, ഫോര്‍ക്ക്, സ്പൂണ്‍, സ്‌ട്രോ, ട്രേകൾ

▫️സിഗരറ്റുകൂടുകള്‍, വിവിധതരത്തിലുള്ള കാര്‍ഡുകള്‍, മിഠായിബോക്‌സ് തുടങ്ങിയവ പൊതിയാന്‍ ഉപയോഗിക്കുന്ന നേര്‍ത്ത പ്ലാസ്റ്റിക് കവറുകള്‍.

▫️100 മൈക്രോണില്‍ താഴെയുള്ള പി.വി.സി. അല്ലെങ്കില്‍ പ്ലാസ്റ്റിക് ബാനറുകള്‍.

Leave a Reply