കടനാട് പഞ്ചായത്തിനെ പന്നിക്കാടാക്കാൻ ഭരണകക്ഷി ശ്രമം:യൂത്ത് ഫ്രണ്ട്

കടനാട് പഞ്ചായത്തു പരിപാടികളിൽ സ്ഥലം എം എൽ എ മാണി സി കാപ്പന് അപ്രഘ്യാപിതാ വിലക്കുമായി പഞ്ചായത്തു ഭരണസമിതി .എൽ ഡി എഫ് മുന്നണി ഭരിക്കുന്ന പഞ്ചായത്തിൽ പ്രോട്ടോക്കോളും, സാമാന്യ രാഷ്ട്രീയ മര്യാദയും ലംഘിച്ചുകൊണ്ട് ജോസ് കെ മാണിയെ ജോക്കർ വേഷം കെട്ടിച്ചുകൊണ്ടു പഞ്ചായത്തിലെ പിൻവാതിൽ പ്രസിഡന്റ് ന്റെ നാറിയ രാഷ്ട്രീയക്കളി കൊണ്ട് ജനങ്ങൾ പൊറുതിമുട്ടി.
സ്വന്തം വാർഡിൽ ഒരു ബസ് കാത്തിരിപ്പു കേന്ദ്രം പോലും നിർമിക്കാൻ സാധിക്കാതെ പിൻവാതിൽ പ്രസിഡന്റ് ആയി ഭരണം നടത്തുന്ന പഞ്ചായത്തു മെമ്പർ അധികാര രാഷ്ട്രീയത്തിന് വേണ്ടി എത്ര പാർട്ടികൾ ഇതുവരെ മാറി എന്ന് ആർക്കും മനസിലാക്കാൻ കഴിഞ്ഞിട്ടില്ല .പഞ്ചായത്തു തെരെഞ്ഞുടുപ്പിൽ ഒരു പാർട്ടിയിൽ ആയിരുന്ന അദ്ദേഹം നിയമസഭാ തെരെഞ്ഞുടുപ്പിനു ശേഷം മറ്റൊരു പാർട്ടിയിൽ ചേക്കേറി പിൻവാതിൽ പ്രസിഡന്റ് ആവുകയാണുണ്ടായത് .
സ്വന്തം വാർഡിൽ വികസനം നടത്താതെ പ്രതിപക്ഷ മെമ്പർമാരുടെ വികസന പദ്ധതികൾ അട്ടിമറിക്കാനും,പഞ്ചായത്തു ഫണ്ട് അനുവദിക്കാതിരിക്കാനും വേണ്ടി പ്രസിഡന്റിറ്റിനെയും സെക്രട്ടറിയേയും പ്രേരിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ അജണ്ട എന്നും അതോടൊപ്പം കമ്മിറ്റികളിൽ മദ്യപിച്ചു വന്നു പ്രതിപക്ഷ മെമ്പർമാരെ വെല്ലുവിളിക്കുകയും,പുലഭ്യം പറയുകയുമാണ് ഈ മെമ്പറുടെ പ്രധാന വിനോദം എന്നാണ് ആരോപണം.
പ്രസ്തുത മെമ്പർ കടനാട് ബാങ്ക് പ്രസിഡന്റ് ആയിരുന്ന കാലത്തു നടത്തിയ അഴിമതികൾ ഇന്ന് അനേഷണ പരിധിയിലാണ്, അതോടൊപ്പം തന്നെ നീലൂർ ഞള്ളിക്കുന്നു റോഡിൽ നിന്നും അനുമതിയില്ലാതെ പാറ ഖനനം നടത്തി കല്ല് വിറ്റതിൽ വിജിലൻസ് അനേഷണവും മെമ്പർ നേരിടുന്നുണ്ട്.
കടനാട് പഞ്ചായത്തിൽ വികസനമുരടിപ്പ് എന്ന് വരുത്തിത്തീർക്കാനും സ്ഥല എം എൽ എ യെ അപകീർതിപെടുത്തുന്നതിനും വേണ്ടി കൊല്ലപ്പള്ളി നീലൂർ റോഡിന്റെ അറ്റകുറ്റപ്പണി ഭരണ സ്വാധീനമുപയോഗിച്ചു തടസപ്പെടുത്തി കടനാടിനെ പന്നിക്കാടാണ് എന്ന് വരുത്തിതീർക്കാനാണ് പ്രസ്തുത മെമ്പറുടെ ശ്രമം .കടനാടിലെ ജനങ്ങളെ വഞ്ചിക്കുന്ന പിൻവാതിൽ പ്രെസിഡന്റിന്റെ യും ഭരണസമിതിയുടെയും തരംതാണ പ്രവൃത്തികൾ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രഷോഭപരിപാടികള് ആരംഭിക്കുമെന്ന് യൂത്ത് ഫ്രണ്ട് കടനാട് മണ്ഡലം കമ്മിറ്റി അറിയിച്ചു