എകെജി സെന്റർ ആക്രമണം: ഒരു തുമ്പും കിട്ടാതെ അന്വേഷണസംഘം, വണ്ടി നമ്പർ കണ്ടെത്താനായില്ല

എകെജി സെന്റർ ആക്രണക്കേസിലെ പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ അന്വേഷണ സംഘം. സിസിടിവിയും ചില ഫേസ്ബുക്ക് അക്കൗണ്ടുകളും അടിസ്ഥാനമാക്കിയുള്ള അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്ക് എത്താൻ ഇതേവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. എകെജി സെന്റിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞ പ്രതി സംഭവത്തിന് ശേഷം ലോ കോളജ് ജംഗ്ഷൻ കഴിഞ്ഞ് മുമ്പോട്ടേക്കാണ് പോയത് എന്ന് വ്യക്തതയില്ല പല സിസിടിവികളും പരിശോധിച്ചുവെങ്കിലും വണ്ടി നമ്പർ കൃത്യമായി ലഭിച്ചില്ലെന്ന് പൊലീസ് പറയുന്നു.

Leave a Reply