രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 16,103 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 31 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു.

രാജ്യത്തെ സജീവ കേസുകള്‍ ഒരു ലക്ഷത്തി പതിനൊന്നായിരം കടന്നു. ആകെ മരണം അഞ്ചു ലക്ഷത്തി ഇരുപത്തി അയ്യായിരം കടന്നു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.27 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.81 ശതമാനമായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave a Reply