കൊല്ലപ്പള്ളി മാർക്കറ്റിലെ പ്ലാസ്റ്റിക് മാലിന്യശേഖരണം, ആംആദ്മി പാർട്ടി പ്രതിഷേധം

പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം പഞ്ചായത്ത് വക വാഹനത്തിൽ കൊണ്ടുവന്ന് കൊല്ലപ്പള്ളി മാർക്കറ്റിൽ കുന്നു കൂട്ടുന്നതിനെതിരെ പ്രതിഷേധമുയരുന്നു.ഇവിടെ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം പിന്നീട് തരംതിരിച്ച് മറ്റെവിടേയ്ക്കോ അയക്കുന്നുണ്ട് എന്ന് പറയുന്നു.
എന്നാൽ ഈ ശേഖരണ കേന്ദ്രം തുടങ്ങിയ കാലം മുതൽ ഈ മാലിന്യകൂമ്പാരം മാത്രമേ പൊതുജനങ്ങൾ കാണുന്നുള്ളു. പല ആവശ്യങ്ങൾക്കായി വളരെയധികം ജനങ്ങൾ എത്തിച്ചേരുന്ന സ്ഥലത്ത് തന്നെ ഈ മാലിന്യങ്ങൾ നിക്ഷേപിക്കാതെ ,കുറെക്കൂടി ഒതുങ്ങിയ സ്ഥലത്തേക്ക് മാറ്റാനുള്ള നടപടി എത്രയും വേഗം സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നു.
വളരെയധികം ജനങ്ങൾ, വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്ന കൊല്ലപ്പള്ളി മാർക്കറ്റിലെ ദുരിതപൂർണ്ണമായ അവസ്ഥകൾ ആംആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ കളക്ടറെ നേരിൽ സന്ദർശിച്ച് നിവേദനം നൽകുവാൻ തയ്യാറെടുക്കുകയാണ്.

Leave a Reply