ബിജെപി കടനാട് പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധ സമരം നടത്തി

ജോസ് കെ മാണി MP യുടെയും , മാണി സി കാപ്പൻ MLA യുടെയും കടനാട് -വാളികുളം റോഡിനോട് ഉള്ള അവഗണനക്ക്‌ എതിരെയും, എംപി യുടെയും, MLA യുടെയും പൊള്ളയായ വാഗ്ദാനം നൽകി വാളികുളം നിവാസികളെ പറ്റിക്കുന്നതിനെതിരെയും തകർന്നു കിടക്കുന്ന വാളികുളം റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു, മണ്ഡലം ജനറൽ സെക്രട്ടറി മുരളി നീലൂർ,ബിജെപി പഞ്ചായത്ത്‌ പ്രസിഡന്റ്‌ നന്ദകുമാർ പാലക്കുഴ, ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ്‌ NK രാജപ്പൻ, ജനറൽ സെക്രട്ടറി ജെയിംസ് മാത്യു, വൈസ് പ്രസിഡന്റ്‌മാരായ സാംകുമാർ കൊല്ലപ്പള്ളി, ചന്ദ്രൻ കവളം മാക്കൽ, സെക്രട്ടറി ജെയ്സൺ അറക്കാമടം, മണ്ഡലം കമ്മിറ്റി അംഗം ബിജു കൊല്ലപ്പള്ളി, രവീന്ദ്രൻ മേരിലാന്റ്, സാജൻ കടനാട്, ഉണ്ണി നീലൂർ എന്നിവർ പങ്കെടുത്തു,