പൊതിച്ചോറ്റുപാറ-മഠത്തിപാറ റോഡ് മാണി സി കാപ്പൻ എം എൽ ഏ തുറന്നു കൊടുത്തു

കടനാട് ഗ്രാമ പഞ്ചായത്തിൽ കണ്ടത്തിമാവ് വാർഡിൽ പൊതിച്ചോറ്റുപാറ-മഠത്തിപാറ റോഡ് അറ്റകുറ്റപ്പണിപൂർത്തീകരിച്ചു മാണി സി കാപ്പൻ എം എൽ ഏ തുറന്നു കൊടുത്തു ,വർഷങ്ങളായി തകർന്നു കിടന്ന റോഡ് എം എൽ ഏ അനുവദിച്ച എട്ടു ലക്ഷം രൂപ ഉപയോഗിച്ച്പുനർനിർമ്മിക്കുകയാണ് ചെയ്തത് പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു അദ്യക്ഷയായ യോഗത്തിൽ ജില്ലാ പഞ്ചായത്തു മെമ്പർ രാജേഷ് വാളിപ്ലാക്കൽ,ബ്ലോക്ക് പഞ്ചായത്തു മെമ്പർ സെബാസ്റ്റ്യൻ കട്ടക്കൽ ,പഞ്ചായത്തു മെമ്പർമാരായ ബിന്ദു ബിനു,റീത്താമ്മ ജോർജ്,സെൻ സി ,ജെയ്സൺ തുടങ്ങിയവർ സംസാരിച്ചു.