ഫ്രാൻസിസ് ജോർജിന്റെ വിജയം പോത്തും പിടിയും വിളമ്പി ആഘോഷിച്ച് ജനകീയ കൂട്ടായ്മ

പിറവം: ഫ്രാൻസിസ് ജോർജിന്റെ വിജയം പോത്തും പിടിയും വിളമ്പി ആഘോഷിച്ച് ജനകീയ കൂട്ടായ്മ. പിറവം ബസ് സ്റ്റാൻഡ് പരിസരത്താണ് 2000 പേർക്ക് പോത്തിൻകറിയും പിടിയും വിളമ്പിയത്.

ഇന്നത്തെ ദിവസം ഏറെ ജനശ്രദ്ധ നേടിയ തിരഞ്ഞെടുപ്പ് ആഘോഷമാണ് പിറവത്ത് നടന്നത് വോട്ടെണ്ണൽ തുടങ്ങി രാവിലെ 9 മണിക്ക് തന്നെ പിടിയും പോത്തും ജനങ്ങൾക്ക് നൽകി തുടങ്ങി

പിറവം ടൗണിൽ ഇടതു പക്ഷ മുൻസിപ്പൽ കൗൺസിലർ കൂടിയായ ജിൽസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ നടന്ന ഈ ആഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനകർമ്മം  കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അപു ജോസഫ് നിർവഹിച്ചു