പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ന്നു വി​വാ​ഹം

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ ഇ​ന്നു വി​വാ​ഹി​ത​നാ​കു​ന്നു. ഡോ. ​ഗു​ർ​പ്രീ​ത് കൗ​ർ ആ​ണ് വ​ധു. കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത ബ​ന്ധു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി ദേ​ശീ​യ ക​ണ്‍​വീ​ന​റും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും പ​ങ്കെ​ടു​ക്കും.

48 വ​യ​സു​ള്ള ഭ​ഗ​വ​ന്ത് മ​ൻ ആ​റു വ​ർ​ഷം മു​മ്പു വി​വാ​ഹ മോ​ച​നം നേ​ടി​യി​രു​ന്നു. ആ​ദ്യ വി​വാ​ഹ​ത്തി​ൽ ര​ണ്ടു മ​ക്ക​ളു​ണ്ട്. കു​ട്ടി​ക​ൾ ആ​ദ്യ ഭാ​ര്യ​ക്കൊ​പ്പം അ​മേ​രി​ക്ക​യി​ലാ​ണ്.

Leave a Reply